/indian-express-malayalam/media/media_files/2025/12/08/dileep-case1-2025-12-08-13-08-37.jpg)
അഡ്വ.ബി രാമൻ പിള്ള, ഫിലിപ്പ് ടി വർഗീസ് , മറ്റ് അഭിഭാഷകർ എന്നിവർക്കൊപ്പം നടൻ ദിലീപ് (Express Photo)
Actress Attack Case Verdict:കൊച്ചി: നടൻ ദീലിപിനെതിരെ നടന്നത് ആസൂത്രിതമായ പോലീസ് ഗൂഢാലോചനയെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് ശേഷം ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുതിർന്ന പോലീസുകാരുടെ ഗൂഢാലോചന
കേസിൽ ദിലീപിനെ പ്രതിയാക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആസൂത്രിതമായ ശ്രമം നടന്നുവെന്നത് വ്യക്തമാണ്. ഇതിനൊപ്പം അവരുടെ സംഘവും നിലനിന്നു. കേസിൽ ദിലീപിന്റെ പങ്കെന്നത് പോലീസ് നിർമിത കഥ മാത്രമാണ്. ഇക്കാര്യങ്ങൾ കോടതിയിൽ തെളിയിക്കാൻ സാധിച്ചു.
Also Read:നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
പോലീസ് ഹാജരാക്കിയ തെളിവുകളിൽ മിക്കതും പോലീസ് കെട്ടിച്ചമച്ചതാണ്. പോലീസ് കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പലതും കൃത്യമമായി കെട്ടിച്ചമച്ചതാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞു.ജയിൽ റെക്കോർഡ്, ജയിലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ ഇതിനുദ്ദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read:യഥാർത്ഥ ഗൂഢാലോചന എന്നെ തകർക്കാൻ, പോലീസ് മെനഞ്ഞ കള്ളക്കഥ: ദിലീപ്
പോലീസ് ഹാജരാക്കിയ പല സാക്ഷികളുടെയും വിശ്വാസത്യയെ ചോദ്യം ചെയ്യാനും സാക്ഷിവിസ്താരത്തിൽ കഴിഞ്ഞു. തൃശൂർ രാമവർമ്മ ക്ലബ്ബിൽ ദിലീപിനൊപ്പം പൾസർ സുനിയെ കണ്ടെന്ന് മൊഴി നൽകിയ വാസുദേവന്റെ മൊഴി തെറ്റാണെന്ന് തെളിയിക്കാനായി. ഇതിനൊപ്പം അനീഷെന്ന് പോലീസുകാരന്റെ ഡ്യൂട്ടി സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങളും കൃതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ തെളിയിക്കാൻ സാധിച്ചു.
/filters:format(webp)/indian-express-malayalam/media/media_files/2025/12/08/actress-assault-case11211-2025-12-08-13-12-25.jpg)
തന്റെ അഭിഭാഷക ജീവിതത്തിൽ ഇത്രയധികം കെട്ടിച്ചമച്ച ഒരു കേസ് കണ്ടിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ കൂടിയായ രാമൻ പിള്ള പറഞ്ഞു. വിധിപകർപ്പിന്റെ പൂർണ രൂപം ലഭിച്ചിട്ടില്ലെന്നും വിധി പഠിച്ചതിന് ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും രാമൻ പിള്ള പറഞ്ഞു.
പോലീസ് ഭാവന
മെഗാ സീരിയലിനെ വെല്ലുന്ന കഥയാണ് ദിലീപിനെതിരെ പോലീസ് കെട്ടിച്ചമച്ചതെന്ന് ദിലീപ് അഭിഭാഷകൻ കൂടിയായ ഫിലിപ്പ് ടി വർഗീസ് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിനോട് പ്രതികരിച്ചു. നടിയെ ആക്രമിക്കാൻ 2013-ൽ ദിലീപ് തനിക്ക് ക്വട്ടേഷൻ നൽകിയെന്നാണ് പൾസർ സുനിയുടെ മൊഴി. 2017-ലാണ് ഇത് നടപ്പിലാക്കിയത്. അഞ്ച് കൊല്ലമെടുത്ത് ഒരു ക്വട്ടേഷൻ നടപ്പിലാക്കിയെന്ന് പൾസർ സുനിയുടെ വാദം തന്നെ കളവാണെന്ന് സംശയാസ്പദമായി തെളിയിക്കാൻ കഴിഞ്ഞു.
Also Read:നടിയെ ആക്രമിച്ച കേസ്; ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
ആദ്യ തിരക്കഥ പൊളിയുമെന്ന് കണ്ടപ്പോൾ പോലീസ് ആസൂത്രിതമായി രംഗത്തിറക്കിയതാണ് ബാലചന്ദ്ര കുമാറിനെ. ദിലീപിനെതിരെ ബാലചന്ദ്രകുമാറും പോലീസും നടത്തിയ ഗൂഡാലോചന കോടതിയിൽ തെളിയിക്കാനായതും നിർണായകമായെന്ന് അഡ്വ.ഫിലിപ്പ് ടി വർഗീസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കാട്ടിയാണ് എറണാകുളം സെഷൻസ് കോടതി ദിലീപിനെ വെറുതെ വിട്ടത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബർ 12ന് വാദം നടക്കും.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
അപ്പീൽ നൽകുമെന്ന് സർക്കാർ
കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം. എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും അപ്പീൽ നൽകുമെന്നും നിയമ മന്ത്രി പി. രാജീവ് അറിയിച്ചു. കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നതെന്നും എന്നാൽ, ബലാത്സം​ഗ കുറ്റം തെളിയിക്കപ്പെട്ടെങ്കിലും ഗൂഡാലോചനക്കുറ്റത്തിൽ പ്രതീക്ഷിച്ച വിധിയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
Read More:ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിതയും സർക്കാരും സുപ്രീം കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിലെ അപൂർവ്വ സംഭവങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us