പട്ടാന്പി: തൃത്താലയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. കുടുംബവഴക്കിനിടെയാണ് സംഭവം. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ റിയാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പിതാവ് മുഹാരി(55) ഒളിവില്‍ പോയി.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ഇരുവരും വഴക്കിട്ടുവെന്നും വഴക്കിനിടെ മുഹാരി റിയാസിനെ വെട്ടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കാലിന് വെട്ടേറ്റ റിയാസ് ചോരവാര്‍ന്നാണ് മരിച്ചത്. മദ്യ ലഹരിയിലായതിനാല്‍ മുറിവിന്റെ ഗൗരവം ഇരുവര്‍ക്കും മനസിലായില്ല. വഴക്ക് പതിവുള്ളതായതിനാല്‍ വീട്ടിലുള്ള മറ്റുള്ളവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നാണ് സൂചന.

നേരം പുലര്‍ന്നപ്പോള്‍ റിയാസിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു. പാചക തൊഴിലാളിയാണ് റിയാസ്. ഭാര്യയും രണ്ടു മക്കളുമുണ്ട്. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ