Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: സിപിഎമ്മിനും ആർ എസ് എസ്സിനും ഒരേ നിറം

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ആർഎസ്സ്എസ്സിനും ബിജെപിക്കും സിപിഎമ്മിനും ഉളള​ റോളിനെകുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് ലേഖകരായ അരുൺ ജനാർദ്ദനനും ഷാജു ഫിലിപ്പും നടത്തുന്ന അന്വേഷണം

CPI(M), RSS, BJP. Political Killing

ബിജെപി-ആര്‍എസ്എസ് പക്ഷവും സിപിഎം പക്ഷവും കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് ദിനം പ്രതി പരസ്പരം നടത്തുന്ന വാഗ്വാദങ്ങളുടെ സത്യം കുറച്ചധികം ഞെട്ടിക്കുന്നതാണ്. പരസ്പരം കൊന്നുകൂട്ടിയതിനു ശേഷം ഇരുപക്ഷവും ഇരകളുടെ വേഷമണിയുമ്പോള്‍ സത്യങ്ങള്‍ ഇതൊന്നുമല്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണങ്ങളില്‍ നിന്നും കണ്ടെത്താനായത്. പോലീസിന്റെയും കോടതിയുടെയും രേഖകള്‍ പരിശോധിച്ചതില്‍ നിന്നും, 50ഓളം നേതാക്കളോടും ഇരകളുടെ കുടുംബാംഗങ്ങളോടും ഇരുഭാഗങ്ങളും കൊലപാതകികള്‍ എന്ന് ആരോപിക്കുന്നവരോടും സംസാരിച്ചതില്‍ നിന്നും സംഭവങ്ങള്‍ വളരെയേറെ ഗുരുതരമാണെന്നാണ് അറിയാന്‍ സാധിച്ചത്. പ്രത്യയശാസ്ത്രപരമായി വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ രണ്ടു കക്ഷികളും സമാസമം.

രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണത്തില്‍ കണ്ണൂര്‍ തന്നെയാണ് മുന്നില്‍. 1995 ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 96 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇതുവരെ അവിടെ അരങ്ങേറിയിരിക്കുന്നത്.  ഇതില്‍ 42 ഇരകള്‍ ബിജെപി-ആര്‍എസ്എസ് പക്ഷത്തുനിന്നും 40 പേര്‍ സിപിഎം പക്ഷത്തുനിന്നുമാണ്. 2006 മുതല്‍ കേരളത്തില്‍ നടന്ന 80ഓളം രാഷ്ട്രീയ കൊലപാതകങ്ങളില്‍ പകുതിയും കണ്ണൂരിലാണ്. സിപിഎമ്മും ബിജെപി-ആര്‍എസ്എസ് പക്ഷവും തമ്മിലുള്ള സ്പര്‍ദ്ധയുമായി ബന്ധപ്പെട്ട് 41 പേരാണ് കൊല്ലപ്പെട്ടത്.

Read More: ചെത്തുതൊഴിലാളി, മിൽത്തൊഴിലാളി, ഡ്രൈവർ, ഇവരാണ് കേരളത്തിലെ രക്തസാക്ഷികൾ

കേരളത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്റെ നാടാണ്  കണ്ണൂര്‍. ഇവിടുത്തെ സ്ഥിതി പരിശോധിച്ചാല്‍ പൊതുവില്‍ അക്രമങ്ങളുടെ പരമ്പരകളെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. സിപിഎം പക്ഷവും ബിജെപി-ആര്‍എസ്എസ് പക്ഷവും രാഷ്ട്രീയ കുടിപ്പക തീര്‍ക്കുന്നതിന് ഒരേ ശൃംഖലയിലുള്ളവരെയാണ് ഉപയോഗിക്കുന്നത്. പാവപ്പെട്ട ചെറുപ്പക്കാരെ ഉപയോഗിച്ച് അവരുടെ കൈയ്യില്‍ ആയുധങ്ങൾ നല്‍കി വിടുമ്പോള്‍ പാര്‍ട്ടിയുടെ നേതാക്കള്‍ അരങ്ങിലേയ്ക്ക് വരാറില്ല. അവര്‍ പുറകില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുന്നവരാണ്. കുടുംബത്തിന്റെയും ജാതിയുടെയും പേരു പറഞ്ഞാണ് പലപ്പോഴും അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. ഇരുഭാഗവും കൊന്നു തള്ളിയാല്‍ പിന്നെ ഇഴഞ്ഞുനീങ്ങുന്ന പോലീസ് അന്വേഷണവും വൈകിയ വിചാരണകളും മാത്രം ബാക്കി.

Read More:ചെത്തുതൊഴിലാളി, മിൽത്തൊഴിലാളി, ഡ്രൈവർ, ഇവരാണ് കേരളത്തിലെ രക്തസാക്ഷികൾ

ഇരകളുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാനോ അവര്‍ക്ക് കൈത്താങ്ങാകാനോ ,വൈകാരികമായ പിന്തുണ നൽകാനോ ഒരു പാര്‍ട്ടിക്കാരും അണികളുമെത്തുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ അവസ്ഥ. പോലീസിന്റെയും കോടതിയുടെയും രേഖകള്‍ പ്രകാരം കണ്ണൂരില്‍ രേഖപ്പെടുത്തിയ മരണനിരക്കില്‍ മറ്റൊരു പ്രവണത വളരെ ശ്രദ്ധിക്കേണ്ടതാണ്:

96 രാഷ്ട്രീയ കൊലപാതങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 92 കേസുകളില്‍ 65 എണ്ണങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് 1996-2000, 2006-2011, 2016 മെയ് 25 മുതലുള്ള കാലയളവിലാണ്. ഇക്കാലങ്ങളില്‍ കേരളം ഭരിച്ചിരുന്നത് ഇടതുപക്ഷമാണ്. ഇക്കാലത്ത് കൊലചെയ്യപ്പെട്ടവരില്‍ സിപിഎം, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കൂടാതെ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുസ്ലീംലീഗിന്റെ നാല് പ്രവര്‍ത്തകരും പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടു പ്രവര്‍ത്തകരുമുണ്ട്. കൊല്ലപ്പെട്ട മറ്റ് മൂന്നുപേര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്തവരുമാണ്.

cpm, rss, bjp, political violence
വാർഷിക കണക്കുകൾ മെയ് മുതൽ മെയ് വരെയാണ്. ചില കേസുകളിൽ ഒന്നിലധികം കൊലപാതകങ്ങൾ.നിലവിലെ എൽ ഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് മെയ് 25ന്. മെയ് 19ന് സി പി എം പ്രവർത്തകനായ പി.വി. രവീന്ദ്രൻ കൊല്ലപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം യു ഡി എഫ് ഭരണത്തിലിരിക്കുമ്പോഴാണ് ഈ​ കൊലപാതകം.

1995 മുതല്‍ പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 17 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ 2009 മുതല്‍ അവിടെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബിജെപി തങ്ങളുടെ അടിത്തറ വിപുലീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന പയ്യന്നൂരില്‍ കഴിഞ്ഞ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൂന്നു രാഷ്ട്രീയ കൊലപാതകങ്ങള്‍ റജിസ്റ്റര്‍ ചെയ്തു.

This story first appeared in Indian Express.Com

കൊലപാതക രാഷ്ട്രീയത്തിത്തിന്റെ ഭാഗമായി കണ്ണൂരില്‍ ഇപ്പോള്‍ ഗുണ്ടകളുടെ വിളയാട്ടമാണെന്ന വസ്തുത പോലീസിനെ കുഴയ്ക്കുന്ന മറ്റൊരു വസ്തുതയാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി കണ്ണൂരിലെ രാഷ്ട്രീയകൊലപാതങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈ എസ്പിയായ പിപി സദാനന്ദന്‍ പറയുന്നത് മദ്യവും ലഹരിമരുന്നും നല്‍കി ഇറക്കുന്ന ഗുണ്ടാ ഗ്യാങുകളാണ് ഇവിടുത്തെ പുതിയ പ്രശ്‌നക്കാര്‍ എന്നാണ്.

‘ഉദാഹരണത്തിന് 2012 ൽ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും 2016ൽ കൊല്ലപ്പെട്ട സി പി ഐ (എം) പ്രവർത്തകനായ കെ.മോഹനന്റെ കേസിലെയും പ്രതികളുടെ ചരിത്രം പരിശോധിക്കാം. ഈ പ്രതികൾക്ക്  സി പി എമ്മുമായും ആർഎസ്എസ്സുമായുളള ബന്ധത്തിലുപരി  കവര്‍ച്ചയുടെയും ആസൂത്രിത കൊലപാതങ്ങളുടെയും ചരിത്രമാണുളളത്.

എതിരാളികള്‍ പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്, ഇരുപാര്‍ട്ടികളും കുറ്റവാളികള്‍ക്ക് മൗനമായി പിന്തുണ നല്‍കുന്നുണ്ട് എന്നാണ്. ‘ബിജെപിക്കും സിപിഎമ്മിനും അവരുടെ കോട്ടകളില്‍ ആയുധ ശേഖരവും ബോംബുകളുമുണ്ട്. ഇത്തരം കൊലാപാതകങ്ങളില്‍ ഉള്‍പ്പെടുന്നവരില്‍ കൂടുതല്‍ പേരും വിദ്യാഭ്യാസമില്ലാത്തവരോ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോ, തകര്‍ന്ന കുടുംബ പശ്ചാത്തലമുള്ളവരോ ഒക്കെയാണ്.’

ആരു കൊല്ലപ്പെട്ടാലും തന്റെ പാര്‍ട്ടിക്കാണ് നഷ്ടം സംഭവിക്കുന്നതെന്നാണ് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞത്.

‘സോഷ്യല്‍ മീഡിയയിലൂടെ ബിജെപിയും ആർഎസ്എസും കണ്ണൂരിലെ അക്രമത്തെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഡല്‍ഹിയില്‍. അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നത് ഉൾക്കൊളളാൻ കഴിയുന്നതല്ല തങ്ങളുടെ സമീപനം പ്രത്യേകിച്ച് പാർട്ടി സംസ്ഥാനം ഭരിക്കുമ്പോളെന്ന് ജയരാജൻ അവകാശപ്പെട്ടു. ജില്ലയിൽ അമ്പത് ശതമാനം ജനങ്ങളുടെ പിന്തുണയുളള​ പാർട്ടിയാണ് ഞങ്ങളുടേത്. ആര് കൊല്ലപ്പെട്ടാലും ഞങ്ങളുടെ പാര്‍ട്ടിക്കാണ് നഷ്ടം. കാരണം ഓരോ കൊലപാതകങ്ങളും ജനജീവിതത്തെയാണ് താറുമാറാക്കുന്നത്. ഭരണത്തെയും സര്‍ക്കാര്‍ പദ്ധതികളെയുമാണ് ബാധിക്കുന്നത്. പക്ഷെ, മിക്കപ്പോഴും ആര്‍എസ്എസിന്റെ ക്രിമിനലുകളെ ശാരീരികമായി ചെറുക്കാന്‍ ഞങ്ങളുടെ അണികള്‍ നിര്‍ബന്ധിതരാകുകയാണ്.’ ജയരാജന്‍ പറഞ്ഞു.

‘കഴിഞ്ഞ കുറച്ചു നാളുകളായി ഉത്തരേന്ത്യയില്‍ ഗോരക്ഷകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളല്ലേ? ഇത്തരം അക്രമങ്ങള്‍ക്കെതിരെയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ പൊരുതുന്നത്. അതിനിയും തുടരും.’ ജയരാജന്‍ വ്യക്തമാക്കി.

സിപിഎം പ്രവര്‍ത്തകര്‍ പലരും ആര്‍എസ്എസില്‍ ചേരുന്നത് ഭയന്ന് അതിനെ ചെറുക്കാന്‍ അവര്‍ ശക്തിപ്രയോഗിച്ചു തുടങ്ങിയ കാലം തൊട്ടാണ് കണ്ണൂരില്‍ അക്രമങ്ങള്‍ സ്ഥിരമായതെന്ന് ആര്‍എസ്എസ് നേതാവ് കെ.കെ ബല്‍റാം പറയുന്നു. സിപിഎമ്മിന്റെ അക്രമത്തെ ഭയന്ന് കോണ്‍ഗ്രസ് അവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചു. തങ്ങളുടെ പ്രവര്‍ത്തകരെ നഷ്ടപ്പെടുമെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ അരക്ഷിതത്വമാണ് ഈ കൊലപാതകങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇവരുടെ അക്രമങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലും ചര്‍ച്ചയായി തുടങ്ങി. തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. ഓരോ തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോളും അക്രമ സംഭവങ്ങളുടെ എണ്ണം ഉയരുന്നു. വളരെ മൃഗീയമായാണ് രാഷ്ട്രീയ എതിരാളികളെ അവര്‍ കൊന്നൊടുക്കുന്നത്.’

ജെയ്റ്റ്‌ലിയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ബിജെപി കേന്ദ്രവും ഇടതുപക്ഷം കേരളവും ഭരിക്കുമ്പോളാണ് കൊലപാതകങ്ങളുടെ എണ്ണം കൂടിയിരിക്കുന്നത്. ഞങ്ങള്‍ വലിയൊരു പാര്‍ട്ടിയായതുകൊണ്ട് ഞങ്ങളുടെ പ്രവര്‍ത്തകരെ ലക്ഷ്യമിടാന്‍ വളരെ എളുപ്പമാണ്. കേരളത്തിലെ ജനങ്ങളില്‍ ഭീതി നിലനിര്‍ത്തുക എന്നത് ആര്‍എസ്എസ് അജണ്ടയാണ് എന്നാണ്.

എന്നാല്‍ ഇവിടുത്തെ ഇരകളുടെ തകര്‍ന്നു പോയ കുടുംബങ്ങളില്‍ ഈ വാക്കുകളെല്ലാം വ്യര്‍ത്ഥമാണ്.

പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ് കാരുണ്യ നിവാസ്. നാരായണി എന്ന സ്ത്രീ തനിച്ചാണീ വീട്ടില്‍. 2002ല്‍ അവരുടെ ഭര്‍ത്താവ് ഉത്തമനും 2016ല്‍ മകന്‍ രെമിത്തും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരാണ്. രണ്ടു കൊലപാതകങ്ങളിലും അക്രമികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

‘സിപിഎം ഭരിക്കുന്ന ഈ നാട്ടില്‍ എന്റെ മരണവും പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ ഭര്‍ത്താവോ മകനോ സജീവ ബിജെപി പ്രവര്‍ത്തകര്‍ ആയിരുന്നില്ല. പക്ഷെ, ബിജെപി അനുഭാവി ആകുക എന്നതും ഒരു കുറ്റമാണോ? വേണമെന്നുണ്ടെങ്കില്‍ എന്റെ തലയും അവര്‍ കൊയ്‌തെടുക്കട്ടെ’ നാരായണി പറയുന്നു.

സിപിഎം അനുഭാവമുള്ള കുടുംബത്തിലെ അംഗമാണ് സി.വി സജിനി. 2016 ജൂലൈയിലാണ് സജിനിയുടെ ഭര്‍ത്താവും സിപിഎം ലോക്കല്‍ പാര്‍ട്ടി നേതാവുമായ സി.വി ധനരാജിനെ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു പറയുന്നവര്‍ വീട് ആക്രമിച്ച് കൊലപ്പെടുത്തിയത്.

‘എനിക്കിപ്പോഴും ഇരുട്ട് പേടിയാണ്. ആ കൊലപാതകത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. കൊലപാതകത്തിന് സാക്ഷിയായ എന്റെ അഞ്ച് വയസ്സുളള മൂത്ത മകന്‍ ഇന്നുവരെ ആ ആഘാതത്തിൽ നിന്നും മോചിതനായിട്ടില്ല. ചെറിയ മകന് ഇപ്പോളും അറിയില്ല എന്താണ് സംഭവിച്ചതെന്ന്. അച്ഛനെവിടെ എന്ന് ചോദിക്കുമ്പോള്‍ ഗള്‍ഫില്‍ പോയി എന്നാണ് ഞാനവനോട് പറയാറ്.’ സജിനി പറയുന്നു. അഞ്ചും മൂന്നും വയസുള്ള മക്കളാണ് സജിനിക്കുളളത്.

‘ഏതു രാഷ്ട്രീയ പാര്‍ട്ടിയോ ആയിക്കൊള്ളട്ടെ. നഷ്ടം എന്നും ഇരകളുടെ കുടംബത്തിനാണ്. അവരാണ് അനാഥരാകുന്നത്. മുപ്പത്തിനാലാമത്തെ വയസില്‍ ഞാനൊരു വിധവയായി. ഒരു രാഷ്ട്രീയ രക്തസാക്ഷി, പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായിരിക്കും. ഞാനും വിചാരിച്ചിരുന്നു അതെന്തോ മഹത്തായ കാര്യമാണെന്ന്. പക്ഷെ ഇപ്പോള്‍ ഞാന്‍ തിരിച്ചറിച്ചു അത് പ്രിയപ്പെട്ടവരുടെ നഷ്ടം മാത്രമാണെന്ന്. എന്റെ മക്കള്‍ വലുതാകുമ്പോള്‍ ഞാനവരോടു പറയും ഒരിക്കലും ആരോടും പകരംവീട്ടാന്‍ പോകരുതെന്ന്.’ സജിനി പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: In kerala war how rss and cpim two sides of the same violent coin

Next Story
ജീൻ പോൾ ലാലിനെതിരായ കേസ് ഒത്തുതീർപ്പിലേക്ക്; പരാതിയില്ലെന്ന് നടിjean paul lal
The moderation of comments is automated and not cleared manually by malayalam.indianexpress.com