Latest News

വീട്ടമ്മയുടെ നമ്പര്‍ പ്രചരിപ്പിച്ച സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

Pinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Pinarayi Vijayan Birthday, Pinarayi Vijayan Images, Pinarayi Vijayan Video, Pinarayi Vijayan Speech, Pinarayi Vijayan status, Pinarayi Vijayan age, Pinarayi Vijayan history, Pinarayi Vijayan Wikipedia, Pinarayi Vijayan Life, Pinarayi Vijayan Kerala CM, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

തിരുവനന്തപുരം: മൊബൈല്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ജീവിതം പ്രതിസന്ധിയിലായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

“കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വച്ചു പൊറുപ്പിക്കാൻ ആകില്ല,” പിണറായി വിജയന്‍ പറഞ്ഞു.

“മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുകയെന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് നൂറു കണക്കിന് അശ്ലീല ചുവയുള്ള ഫോണ്‍ കോളുകള്‍ കോട്ടയം സ്വദേശിയായ വീട്ടമ്മയ്ക്ക് ലഭിച്ചത്. നിരന്തരമുള്ള ഫോണ്‍ വിളികള്‍ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതായി മനസിലാക്കിയ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. നമ്പര്‍ മാറ്റാനാണ് പൊലീസ് പരിഹാര മാര്‍ഗമായി നല്‍കിയ നിര്‍ദേശം.

തയ്യല്‍ ജീവനക്കാരിയായ വീട്ടമ്മയ്ക്ക് നമ്പര്‍ മാറ്റിയാല്‍ ഭാവിയില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതിനാല്‍ ചെയ്തില്ല. അബദ്ധത്തില്‍ മക്കള്‍ ഫോണെടുത്താലും സംഭാഷണ രീതിക്ക് മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീടാണ് സംഭവത്തില്‍ മാധ്യമങ്ങളിലൂടെ വീട്ടമ്മ പ്രതികരിച്ചത്.

Also Read: കൊടകര കുഴപ്പണക്കേസ്: അന്വേഷണത്തിൽ ‘ദുരൂഹതയുടെ പേടകം’ തുറന്നെന്ന് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Immediate action on sexual abusive calls to kottayam native say cm

Next Story
എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതി; നടപടിയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടിPK Kunjalikkutty, PK Kunhalikkutty, Chandrika money fraud case, Chandrika money laundering case, enforcement directorate, ED, Chandrika Daily, IUML, indian union muslim leauge, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express