കൊച്ചി: മു​ന്‍ ഇ​മാം ഷെ​ഫീ​ക്ക്​ അ​ൽ​ഖാ​സി​മി​യു​ടെ പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ചൈൽഡ് ലൈനി​​ന്റെ സംരക്ഷണത്തിൽ തന്നെ തുടരണമെന്ന്​ ഹൈകോടതി നിർദ്ദേശിച്ചു. വ്യാഴാഴ്​ച നടക്കുന്ന പരീക്ഷ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കേന്ദ്രത്തിൽ നിന്നും പോയി എഴുതാമെന്നും കോടതി നിർദ്ദേശിച്ചു. പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

അതേസമയം മകളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട്​​ മാതാവ് നൽകിയ ഹർജിയിൽ വിധി പറയുന്നത്​ കോടതി മാറ്റി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ അന്യായമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്നാണ് മാതാവ് ഹർജിയിൽ പറഞ്ഞത്. പെൺകുട്ടി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ഇമാം ഷെഫീഖ് ഖാസിമി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പീഡനം വൈദ്യപരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമസമിതി വൃത്തങ്ങള്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് ഇമാം ഷെഫീഖ് ഖാസിമി കൊണ്ട് പോയത് മനഃപൂര്‍വമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. എന്നാൽ ഇമാമിനെതിരെ പരാതിപ്പെടാനും ചൈൾഡ് ലൈനിന് മുന്നിൽ മൊഴി നൽകാനും കുടുംബം നേരത്തെ സമ്മതിച്ചിരുന്നില്ല. ഇതോടെയായിരുന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

പോക്‌സോ ചുമത്തിയ കേസില്‍ തൊ​ളി​ക്കോ​ട് ജ​മാ​അ​ത്തി​ലെ മു​ന്‍ ഇ​മാം ഷെ​ഫീ​ക്ക്​ അ​ൽ​ഖാ​സി​മി ഇപ്പോഴും ഒളിവിലാണ്. സ്‌കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പേപ്പാറ വനത്തോട് ചേര്‍ന്ന പ്രദേശത്ത് ഇമാമിന്റെ കാര്‍ കണ്ടെത്തിയിരുന്നു. നാട്ടുകാരിയായ പെണ്‍കുട്ടിയാണ് കണ്ടത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.