തിരുവനന്തപുരം: ഭീഷണി ഭയന്നാകും ഇരയായ പെണ്‍കുട്ടി തൊളിക്കോട് മുന്‍ ഇമാമിനെതിരെ മൊഴി നല്‍കാത്തതെന്ന് പൊലീസ്. എന്നാല്‍ ഇയാള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും രണ്ട് ദിവസത്തിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ അറിയിച്ചു.

പോക്‌സോ പ്രകാരമാണ് മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ജന്മനാട്ടിലും ബന്ധുക്കളുടെ വീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, ഖാസിമി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

തോളിക്കോട് ജമാത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് കേസ്. വിതുര പൊലീസാണ് കേസെടുത്തത്.

പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. പെണ്‍കുട്ടി ഖാസമിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

ഇതേത്തുടര്‍ന്ന് ഷഫീഖ് അല്‍ ഖാസിമിയെ തോളിക്കോട് ജുമാ മസ്ജിദ് ചീഫ് ഇമാം സ്ഥാനത്തുനിന്നും പള്ളിക്കമ്മിറ്റി പുറത്താക്കിയിരുന്നു. ഇമാംസ് കൗണ്‍സിലില്‍ നിന്നും ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook