തൃ​ശൂ​ർ: ഫു​ട്ബോ​ൾ താ​രം ഐ.​എം.​വി​ജ​യ​ന്‍റെ സ​ഹോ​ദ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വിജയന്റെ മൂത്ത സഹോദരനായ കൃ​ഷ്ണ​ൻ (52) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​ന് തൃ​ശൂ​ർ വ​ട​ക്കേ​സ്റ്റാ​ൻ​ഡി​ൽ വ​ച്ചാണ് അപകടം ഉണ്ടായത്. കൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് കാറിലിടിച്ചാണ് അപകടമുണ്ടായത്.

കൃഷ്ണനൊപ്പം എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ ലി​ഗേ​ഷും ഉണ്ടായിരുന്നു. നിസാരമായി പരുക്കേറ്റ ഇദ്ദേഹവും നാട്ടുകാരും ചേര്‍ന്ന് കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റതാണ് മരണകാരണം. ഭാര്യ ലത. മ​ക്ക​ൾ: കാ​വ്യ കി​ര​ണ്‍, കൈ​ലാ​സ് .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.