/indian-express-malayalam/media/media_files/uploads/2018/03/im-vijayan.jpg)
തൃശൂര്‍: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന സാധ്യതകള്‍ തള്ളി മുൻ ഫുട്ബോൾ താരം ഐഎം വിജയന്‍. രാഷ്ട്രീയക്കാരനാകാൻ തനിയ്ക്ക് താത്പര്യമില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വിജയൻ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ചകൾ നടത്തിയിരുന്നെന്നും ഐഎം വിജയൻ പറഞ്ഞു.
എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ലെന്നും ഐ എം വിജയൻ പറഞ്ഞു. ആളുകൾ തന്നെ ഇഷ്ടപ്പെടുന്നത് പന്ത് കളിക്കാരനായാണെന്നും രാഷ്ട്രീയക്കാരനായിട്ടല്ലായെന്നും കൂട്ടിച്ചേർത്തു.
ജോലിയും ഫുട്‌ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഐഎം വിജയനോട് സ്ഥാനാർത്ഥിയാകാൻ താൻ ആവശ്യപ്പെട്ടട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം ഉടനുണ്ടാകുമെന്നാണ് സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us