Latest News

വൈന്‍ നിര്‍മ്മാണത്തിന് എക്‌സ്സൈസിന്റെ അനുഗ്രഹം തേടി എഫ്ബി പോസ്റ്റ്‌, യുവാവ് അറസ്റ്റില്‍

ഭാര്യ വീട്ടില്‍ നിന്നുള്ള പൈനാപ്പിളാണ് വൈന്‍ ആക്കിയത്‌

illegal wine production, നിയമവിരുദ്ധായി വൈന്‍ നിര്‍മ്മിച്ചു, facebook post, ഫേസ്ബുക്ക് പോസ്റ്റ്‌, excise arrests one youth, യുവാവ് അറസ്റ്റില്‍,അറസ്റ്റ്‌, iemalayalam, ഐഇമലയാളം

എറണാകുളം: പൈന്‍ആപ്പിള്‍ വാറ്റ് മദ്യം നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും നിര്‍മ്മാണത്തിന് എക്‌സൈസ് വകുപ്പിന്റെ അനുഗ്രഹം തേടുകയും ചെയ്ത യുവാവിനെ എക്‌സ്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ആലുവ കിടങ്ങൂര്‍ സ്വദേശി ഷിനോ മോന്‍ ചാക്കോ (32) ആണ് അറസ്റ്റിലായത്.

“വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി. ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടേയും എക്‌സ്സൈസുകാരുടേയും അനുഗ്രഹം വേണം” എന്നായിരുന്നു ഷിനോയുടെ ഫേസ് ബുക്ക് പോസ്റ്റ്.

Read Also: ബവ് ക്യു ഒരു ടോക്കണ് 50 പൈസ ഈടാക്കുമോ? കമ്പനിക്ക് പറയാനുള്ളത്‌

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എക്‌സ്സൈസ് അധികൃതര്‍ ഷിനോയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും അടുക്കളയോടു ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയില്‍ വൈനുണ്ടാക്കുവാനായി ഒരു ചീന ഭരണിയില്‍ കെട്ടിവച്ചിരുന്ന അഞ്ചുലിറ്റര്‍ വാഷ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് മദ്യവില്‍പന ഇല്ലാത്തതിനാല്‍ വ്യാജ മദ്യനിര്‍മ്മാണം വ്യാപകമാണ്. ദിവസവും എക്‌സ്സൈസ് അധികൃതര്‍ റെയ്ഡും അറസ്റ്റുകളും നടത്തുന്നുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Illegal wine production facebook post arrest

Next Story
പതിനൊന്നുകാരിയുൾപ്പെടെ 19 പേർക്ക് കോവിഡ്, പാലക്കാട് രോഗബാധിതരുടെ എണ്ണം 44 ആയിCoronavirus, Covid-19, കൊറോണ വൈറസ്, കോവിഡ്-19, cases in India, Indian death toll, ഇന്ത്യയിലെ കണക്കുകൾ, iemalaylam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com