അനധികൃത സ്വത്ത് സമ്പാദന കേസ്: ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

അന്വേഷണത്തിൽ സ്റ്റേ ആവശ്യം കോടതി നിരസിച്ചു. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ഷർസി കേസ് ജൂലൈ മാസത്തിലേക്ക് മാറ്റി

jacob thomas, vigilance director

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയിൽ കോടതി ഇടപെട്ടില്ല. രേഖകൾ പരിശോധിച്ചെന്നും ജേക്കബ് തോമസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുള്ള സർക്കാർ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി.

അന്വേഷണത്തിൽ സ്റ്റേ ആവശ്യം കോടതി നിരസിച്ചു. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ഷർസി കേസ് ജൂലൈ മാസത്തിലേക്ക് മാറ്റി. തമിഴ്നാട്ടിലെ രാജപാളയത്ത് നൂറേക്കർ ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് സമ്പാദനമാണെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.

ജേക്കബ് തോമസിന്റെ നടപടി അനധികൃത സ്വത്ത് സമ്പാദനമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വിശദീകരിച്ചു. ഇരുപത് വർഷം മുൻപ് നടന്ന ഇടപാട് സർക്കാരിനെ അറിയിച്ചിട്ടില്ല. കമ്പനിക്ക് വേണ്ടിയാണ് ഭൂമി വാങ്ങിയതെന്ന ജേക്കബ് തോമസിന്റെ വാദത്തിൽ കഴമ്പില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഭൂമിയുടെ ആധാരത്തിൽ ജേക്കബ് തോമസിന്റെ പേരുണ്ട്. കമ്പനിക്ക് വേണ്ടിയാണ് ഭൂമി വാങ്ങിയതെങ്കിൽ എന്തുകൊണ്ട് ഇതുവരെ കമ്പനിക്ക് കൈമാറുന്നില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ബോധിപ്പിച്ചു.

Read Also: ഉത്ര കൊലക്കേസ്: സൂരജിന്റെ വീട്ടുകാർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷന്റെ നിർദേശം

കേസ് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്നും വിജിലൻസ് കേസെടുത്തതായി അറിഞ്ഞപ്പോൾ തന്നെ 2017ൽ വിശദീകരണം നൽകിയെന്നും ജേക്കബ് തോമസ് പറഞ്ഞു. വിശദീകരണം പോലും ചോദിക്കാതെയാണ് കേസെടുത്തത്. പൊലീസ് ആക്ട് പ്രകാരം കേസെടുത്ത ശേഷം വിജിലൻസിന് കൈമാറിയതിൽ ദുരുദ്ദേശമുണ്ടന്നും ജേക്കബ് തോമസ് ബോധിപ്പിച്ചു. കേസ് ജൂലൈ ഒന്നിന് പരിഗണിക്കും.

തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയത്ത് 2001ൽ 50.55 ഏക്കർ വസ്തു വാങ്ങിയ വിവരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ ജേക്കബ് തോമസ് സർക്കാരിൽനിന്നും മറച്ചുവച്ചെന്നും ഈ വസ്തു അനധികൃതമായി സമ്പാദിച്ചതാണെന്നും കണ്ടെത്തിയിരുന്നു. ഇത് അനധികൃത സ്വത്ത് സമ്പാദനം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജേക്കബ് തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Illegal assets investigation continue high court

Next Story
ഉത്ര കൊലക്കേസ്: സൂരജിന്റെ വീട്ടുകാർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷന്റെ നിർദേശം
The moderation of comments is automated and not cleared manually by malayalam.indianexpress.com