സമുദ്രനിരപ്പിൽ നിന്നും 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മേലുകാവ് പഞ്ചായത്തിൽ ഇലവീഴാപൂഞ്ചിറയിലെ ജലസേചന പദ്ധതി നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു.ടി.തോമസ് നിർവ്വഹിച്ചു.

225 ലക്ഷം ലിറ്റർ ജലം സംഭരിക്കുവാൻ സാധിക്കുന്ന കുളത്തിന്റെ നിർമ്മാണവും ഇതിനു സമീപത്തുള്ള തോട്ടിൽ 110 ലക്ഷം ലിറ്റർ ജലം സംഭരിക്കുവാൻ സാധിക്കുന്ന പാലത്തോടു കൂടിയ ചെക്ക്ഡാമുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചിട്ടുള്ളത്. പ്രകൃതി രമണീയമായ പ്രദേശത്താണ് ഈ കുളം നിർമ്മിച്ചിരിക്കുന്നത്.

കെ.എം മാണി, ജോസ്.കെ മാണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹരിത കേരളം മിഷന്റെ ഭാഗമായുളള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇലവീഴാപൂഞ്ചിറ ജലസേചന പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ