തിരുവനന്തപുരം: ഐഎച്ച്ആർഡി നിയമന വിവാദത്തിൽ വി.എസ്.അച്യുതാനന്ദന്‍റെ മകൻ വി.എ.അരുണ്‍ കുമാർ കുറ്റവിമുക്തൻ. അരുണ്‍ കുമാർ നിരപരാധിയാണെന്ന് കാട്ടി വിജിലൻസ് നൽകിയ അന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. അരുണ്‍ കുമാറിന് ഐഎച്ച്ആർഡിയിൽ നിയമനവും സ്ഥാനക്കയറ്റവും നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണ് എന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്.

അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് നടന്ന നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് നിയമസഭാ സമിതിയും കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ അരുണ്‍ കുമാറിന്‍റെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന രവീന്ദ്രൻ നായരുടെ നിയമനവും നിയമവിരുദ്ധമല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ