തിരുവനന്തപുരം: 22-ാമത് ​കേരള അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ പ്രതിനിധി പാസിനായി വെള്ളിയാഴ്ച മുതൽ റജിസ്റ്റർ ചെയ്യാം. പ്രതിനിധി ഫീസ് വർധിപ്പിക്കുകയും പാസുകളുടെ എണ്ണം പതിനായിരമാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഫീസ് 500 രൂ​പ​യിൽ നിന്ന് 650 രൂ​പ​യാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് 350 രൂ​പ​യാ​ണ് ഫീ​സ്. 14 തിയേറ്ററുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വെള്ളിയാഴ്ച മുതൽ നവംബർ 12 വരെ വിദ്യാർഥികൾക്ക് റജിസ്റ്റർ ചെയ്യാം. പൊതുവിഭാഗത്തിന് നവംബർ 13 മുതൽ 15 വരെയും മാധ്യമപ്രവർത്തകർക്ക് നവംബർ 16 മുതൽ 18 വരെയും അപേക്ഷിക്കാം. നിശ്ചിത തീയതികൾക്കിടയിൽ ആദ്യം പണമടക്കുന്നവർക്ക് മാത്രമാണ് പാസ് ലഭിക്കുക.

ഡിസംബർ എട്ടിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വി​ഖ്യാ​ത റ​ഷ്യ​ന്‍ സം​വി​ധാ​യ​ക​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സോ​കു​റോ​വി​നെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.