/indian-express-malayalam/media/media_files/2025/11/24/iffk-2025-11-24-14-39-42.jpg)
IFFK Updates
തിരുവനന്തപുരം: ഐഎഫ്എഫ്കെ പാക്കേജിൽ ഉൾപ്പെട്ട ആറു വിദേശ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കേണ്ട എന്ന കേന്ദ്ര നിലപാടിൽ വഴങ്ങി കേരളം. ചിത്രങ്ങൾക്ക് സെൻസർ ഇളവ് നൽകാൻ സാധിക്കില്ല എന്ന് കേന്ദ്രം ചീഫ് സെക്രട്ടറിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
Also Read:ഐഎഫ്എഫ്‌കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്ത സംഭവത്തിൽ പ്രതിഷേധം ശക്തം
പൊയറ്റ്, ഫ്ലിപ്പ്, ക്ലാഷ്, യെസ്, ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, ഓൾ ദി ഗ്ലിബ്സ് ഓഫ് യു തുടങ്ങിയ ആറ് സിനിമകൾക്ക് പ്രദർശന അനുമതി നൽകാനാകില്ല എന്ന് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററി ഇന്നലെ രാത്രി തന്നെ ചീഫ് സെക്രട്ടറിയെ അറിയിച്ചു. തുടർന്ന് ചലച്ചിത്ര അക്കാദമിക്ക് ചീഫ് സെക്രട്ടറി കേന്ദ്ര നിർദ്ദേശം കൈമാറി. കേന്ദ്ര നിർദ്ദേശത്തിന് അനുസരിച്ച് ഈ ആറു സിനിമകളുടെയും പ്രദർശനം നടത്തേണ്ട എന്ന് ചലച്ചിത്ര അക്കാദമി തീരുമാനിച്ചു.
പതിനാറിലധികം സിനിമകൾ പാക്കേജിൽ നിന്ന് ഒഴിവാക്കണമെന്ന ആദ്യ കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് നിരവധി വിവാദങ്ങളാണ് മേളയിൽ സംഭവിച്ചത്. പിന്നീട് വിലക്ക് 6 സിനിമകളിലേക്ക് ചുരുങ്ങുകയായിരുന്നു. എന്നാൽ വിലക്ക് നേരിട്ട സിനിമകൾ നിർബന്ധമായും മേളയിൽ പ്രദർശിപ്പിക്കണമെന്ന സംസ്ഥാന സർക്കാർ ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകി.
Also Read:അതിജീവിതയ്ക്ക് പിന്തുണയുമായി ഐഎഫ്എഫ്‌കെ വേദി; വിധി പഠിച്ചശേഷം തുടർ നടപടിയെന്ന് സജി ചെറിയാൻ
ആറ് സിനിമകളിൽ നാലു സിനിമകളുടെ പ്രദർശനങ്ങൾ ഇതിനോടകം നടന്നു. ഇനി രണ്ടു ചിത്രങ്ങൾ മാത്രമാണ് മേളയിൽ പ്രദർശിപ്പിക്കാനുള്ളത്. അതിനെ തുടർന്ന് പൊയറ്റ്, ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക് തുടങ്ങിയ സിനിമകളുടെ പ്രദർശനം കഴിഞ്ഞദിവസം നടക്കുകയുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് മേൽ സൂചിപ്പിച്ച ആറ് സിനിമകൾക്ക് സെൻസർ ഇളവ് നൽകാൻ സാധിക്കില്ല എന്ന അന്തിമ നിർദേശം ലഭിച്ചത്.
വിലക്കപ്പെട്ട സിനിമകൾ പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നിർദേശം നടപ്പിലാക്കിയതിന് തുടർന്ന് കേന്ദ്ര നിർദേശത്തെ അവഗണിച്ചു കൊണ്ടുള്ള നടപടിയുടെ പൂർണ ഉത്തരവാദിത്വം കേരളത്തിന് മാത്രമായിരിക്കും എന്ന് കേന്ദ്രം അറിയിച്ചിരുന്നു.
Also Read: വേരുകൾ നഷ്ടപ്പെടുന്നവരുടെ കഥ പറഞ്ഞ് 'പലസ്തീന്‍ 36'
ചലച്ചിത്രമേളകളിൽ 'കശ്മീർ ഫയൽസ്', 'കേരള സ്റ്റോറി' തുടങ്ങിയ ആർ.എസ്.എസ് അജണ്ടയുള്ള സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയാകുമോ എന്ന ചോദ്യവുമായി ഫിലിം സൊസൈറ്റി പ്രവർത്തകർ രംഗത്ത്. ഫാസിസ്റ്റ് കടന്നുകയറ്റം മൂലം ലോകനിലവാരത്തിലുള്ള നൂറുകണക്കിന് സിനിമകൾ ഭാവിയിൽ ചലച്ചിത്രോത്സവങ്ങളിൽ നിന്ന് വിലക്കപ്പെടുമെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു. നൂറുവർഷം മുൻപുള്ള സിനിമകളെപ്പോലും കേന്ദ്രസർക്കാർ ഭയപ്പെടുകയാണെന്നും അവർ ആരോപിച്ചു.
Read More: കൊടുംമഞ്ഞിലെ അതിജീവനം; കയ്യടി നേടി ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us