തിരുവനന്തപുരം: ഇരുപത്തി നാലാമതു രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ദെ സേ നതിങ് സ്റ്റെയ്സ് ദ സെയിമിന്. ജോ ഒദാഗിരിയാണ് ഈ ജാപ്പനീസ് ചിത്രത്തിന്റെ സംവിധായകന്‍.
മികച്ച സംവിധാനത്തിനുള്ള രജത ചകോരം ബ്രസീലിന്‍ സംവിധായിക അലന്‍ അലന്‍ ഡെബേര്‍ട്ടനാണ്. ചിത്രം പാക്കരറ്റ്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഗ്വാട്ടിമാലയില്‍നിന്നുള്ള സീസര്‍ ഡയസിനു ലഭിച്ചു. ചിത്രം: ഔര്‍ മദേഴ്‌സ്.
ജെല്ലിക്കെട്ടിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനത്തിനുള്ള പ്രത്യേ പരാമര്‍ശത്തിന് അര്‍ഹനായി. പ്രേക്ഷക പുരസ്‌കാരവും ജെല്ലിക്കെട്ടിനു ലഭിച്ചു.
മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ബോറിസ് ലോജ്കിന്‍ സംവിധാനം ചെയ്ത കമില്ലെയ്ക്കാണ്.
മികച്ച മലയാളം ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനി(ഫീവര്‍)യ്ക്ക്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്കാണു മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പ്രത്യേക പരാമര്‍ശം മധു സി.നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിന്.
മികച്ച നവാഗത ഇന്ത്യന്‍ സംവിധായകനുള്ള കെ.ആര്‍.മോഹന്‍ പുരസ്‌കാരം ആനി മാനി(ഹിന്ദി)ക്കു ലഭിച്ചു. ഫഹിം ഇര്‍ഷാദാണു സംവിധായകന്‍. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ഇതേ ചിത്രത്തിനു ലഭിച്ചു.
ലെഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍നാഡോ സോലാനസിനു ലഭിച്ചു.