കേരളത്തിലെ അക്രമങ്ങൾ​ തടയണമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അരുൺ ജെയ്‌റ്റിലിക്കും ആഗ്രഹമുണ്ടെങ്കിൽ ആർ എസ് എസിന് മൂക്കകയറിടുകയാണ് വേണ്ടത്. എന്നാൽ പ്രശ്നം അവർക്ക് അത് സാധിക്കുന്നല്ല എന്നതാണ് പ്രശ്നം പിണിറായി വിജയൻ പറഞ്ഞു.  ബീഫ് നിരോധനം, സംസ്ഥാന സർക്കാരിന്റെ സംരഭങ്ങൾ​ എന്നിവയെ കുറിച്ച് സി പി​എമ്മും ആർ എസ് എസും തമ്മിലുളള പ്രത്യയശാസ്ത്ര പോരാട്ടങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസം  ഇന്ത്യൻ എക്‌സ്‌പ്രസിനോട്  സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ. അഭിമുഖം: പിണറായി വിജയൻ/ ലിസ് മാത്യു, അനിൽ ശശി

pinarayi vijayan, political violence, interview,

ബി ജെ പിയും ആർ എസ് എസും ആൾക്കൂട്ടകൊലപാതകങ്ങളെ പലപ്പോഴും കണ്ണൂരിലെ അക്രമ സംഭവങ്ങളുമായി താരതമ്യം ചെയ്യുന്നു. കണ്ണൂരിൽ സി പി എമ്മും ആർ എസ് എസ്സും തമ്മിൽ നിരവധി സംഘർഷങ്ങളുണ്ടാകുന്നു. കണ്ണൂരിൽ ആവർത്തിക്കുന്ന അക്രമങ്ങളെ കുറിച്ച് എന്താണ് നിലപാട്?

=നുണകൾ പ്രചരിപ്പിക്കുന്നതിനും വർഗീയ സംഘർഷങ്ങളുണ്ടാക്കുന്നതിലും പരിശീലനം സിദ്ധിച്ച സംഘടനയാണ് ആർ എസ് എസ്. കേരളത്തിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിന് വ്യാപകമായി നുണ പ്രചാരണം നടത്തി ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ആർ എസ് എസ് ചെയ്യുന്നത്. സി പി എം പ്രവർത്തകരെ ബോധപൂർവ്വം വേട്ടയാടുകയും കൊല്ലുകുയും ചെയ്യുന്ന സമീപനമാണ് തുടക്കം മുതൽ ആർ എസ് എസ് സ്വീകരിക്കുന്നത്. ഇതിന് ​ഒരു കാരണം ന്യൂനപക്ഷങ്ങളോടുളള​ ആർ എസ് എസിന്റെ വിദ്വേഷ സമീപനമാണ് അതിനാൽ തന്നെ അവർക്ക് കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടിയൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.ഇപ്പോൾ അവർ കേരളത്തിലെ ഹിന്ദു വിഭാഗങ്ങളുടെ മേൽ സ്വാധീനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നാൽ, കേരളത്തിലെ പൊതുസമൂഹം ആർ എസ് എസിനെ അംഗീകരിക്കുന്നില്ല. സി പി എം അതിന്റെ ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയും മതേതരനിലപാടും കൊണ്ടാണ് ആർ എസ് എസിനെ തടഞ്ഞു നിർത്തി സംസ്ഥാനത്ത് മതസൗഹാർദ്ദം സംരക്ഷിക്കുന്നത്. അതിനാൽ തന്നെ ആർ എസ് എസിന് സി പി എമ്മിനെ ഇല്ലാതാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. അതിനാലാണ് അവർ അക്രമം നടത്തുന്നത്. ഇത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷമോ ഒരു ദശകം മുന്നെയോ അല്ല തുടങ്ങിയത്. പക്ഷേ അവരുടെ വഴിയയിൽ അവർക്ക് മുന്നോട്ട് പോകാൻ കഴിയാത്തതിൽ അവർ നിരാശരാണ്. ഇപ്പോൾ അവരുടെ ദേശീയ നേതൃത്വവും ഈ​ നിരാശ അനുഭവിക്കുന്നുണ്ട്. അവർ ഇപ്പോൾ ആളെ കൊല്ലുന്നതിനായി പരിശീലിപ്പിക്കാൻ വളരെയധികം പണം ചെലവഴിക്കുന്നുണ്ട്. ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവിയില്ലാത്ത രീതിയാണ് ആർ എസ് എസ്സും ബി ജെപിയും കേരളത്തിൽ പയറ്റുന്നത്.​അതാണ് ഇവിടുത്തെ പ്രശ്നങ്ങൾക്കു കാരണം.

സി പി എമ്മാണ് അക്രമങ്ങൾക്ക് വഴിയൊരുക്കുന്നതെന്നാണ് ആർ എസ് എസ് പറയുന്നത്? കേന്ദ്രമന്ത്രിമാരടക്കമുളള ബി ജെ പി നേതാക്കൾ പറയുന്നത് സി പി എം അധികാരത്തിൽ വരുമ്പോഴാണ് അക്രമം കൂടുന്നത് എന്നാണ്?

=ഒരു തരത്തിലുളള അക്രമവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാക്കാലത്തും അക്രമം അവസാനിപ്പിക്കാൻ മുൻകൈ എടുത്തിട്ടുളളത് ഞങ്ങളാണ്. അതിനായി ഏത് നടപടിയെടുക്കാനും ഞങ്ങൾ മടി കാണിച്ചിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ വളരെ ശ്രദ്ധയോടെ ശ്രമിക്കുന്നുണ്ട്. ഇതിനായി ചർച്ചകളും നടത്തി. പക്ഷേ ഈ സമാധാന ചർച്ചകൾക്കിടയിലും അത്തരം സംഭവങ്ങൾ ഉണ്ടാകുന്നു. അക്രമങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ ഒട്ടും വൈകാറില്ല. എന്നാൽ നിയമനടപടികൾ കൊണ്ടു മാത്രം അക്രമം അവസാനിപ്പിക്കാൻ സാധ്യമല്ല. ആർ. എസ് എസ് അക്രമങ്ങളിൽ നിന്നും മാറി നിൽക്കുമെന്ന് നിലപാട് സ്വീകരിക്കണം. കണ്ണൂരിൽ പണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിക്കും ഈ അക്രമങ്ങൾ അവസാനിച്ച് കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവർ ആർ എസ് എസ്സിനു മൂക്കുകയറികയാണ് വേണ്ടത്. അവർക്ക് ആർ എസ് എസ്സിനെ നിയന്ത്രിക്കാൻ സാധിക്കില്ല, വാസ്തവത്തിൽ ആർ എസ് എസ് അവരെ നിയന്ത്രിക്കുയാണ് ചെയ്യുന്നത്.

അടുത്ത കാലത്ത് പല തവണയും ബീഫ് ഉപഭോഗം പോലുളള വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ കേരളത്തെ കുറിച്ച് രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായി?

= ഇത് ആർ എസ് എസ്സിന്റെ ക്യാംപെയിന്റെ ഭാഗമാണ്. ഒരു മതേതര രാജ്യമാണ് നമ്മുടേത്. കേരളം അതിലെ മികച്ച സംസ്ഥാനങ്ങളിലൊന്നു. ഇത്തരംം ക്യാംപെയിനുകൾ മികച്ച ഒരു സംസ്ഥാനത്തെ അവഹേളിക്കാനനുളളതാണ്. ഒരു വ്യക്തിക്ക് അയാൾക്ക് എന്ത് കഴിക്കണം എന്ന് തീരുമാനിക്കാനുളള അവകാശമുണ്ട്. നിങ്ങൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുളള അവകാശം എനിക്കില്ല. അങ്ങനെ സംഭവിക്കുന്നത് അവകാശലംഘനമാണ്. ഈ നീക്കം ന്യൂനപക്ഷങ്ങൾക്ക് എതിരായുളള ബോധപൂർവ്വമായ നീക്കമായാണ് കാണുന്നത്. കേരളത്തിലുളളവർ എല്ലാതരത്തിലുളള ഭക്ഷണവും കഴിക്കുന്നവരാമ്. കേരളത്തിലെ ആയുർദൈർഘ്യം ഉയർന്നതാണ്. ആയുർ ദൈർഘ്യം ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ ജനങ്ങൾ പൊതുവിൽ മാംസഭക്ഷണം കഴിക്കുന്നവരാണ്. അത് ആരോഗ്യത്തിന് ഹാനികരമാണെങ്കിൽ ആയുർദൈർഘ്യം ഇത്ര മികച്ചതാവില്ല.

pinarayi vijayan, liz mathew, Tashi Tobgyal,

കന്നുകാലി വ്യാപാരമുമായി ബന്ധപ്പെട്ട് കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി, മറ്റ് മുഖ്യമന്ത്രിമാരോട് ആ വിഷയത്തിൽ എതിരഭിപ്രായം രേഖപ്പെടുത്താൻ അഭ്യർത്ഥിച്ചു. എന്നിട്ട് എന്ത് സംഭവിച്ചു?

=കോടതി ​ആ വിഷയത്തിൽ ഇടപെട്ടു. ഞങ്ങൾ മനസ്സിലാക്കുന്നത് കേന്ദ്ര സർക്കാർ ആ വിഷയത്തിലെ വവിജ്ഞാപനത്തിൽ ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചുവെന്നാണ്. സംസ്ഥാനത്തിന് ഈ വിഷയത്തിലെ നിലപാട് പ്രധാനമന്ത്രിയെ അറിയിക്കാനും മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി ജനങ്ങൾക്ക് കന്നുകാലികളെ കൊല്ലാനുളള അവകാശമുണ്ട്. അതൊരു കുറ്റകൃത്യമല്ല. മാംസ ഭക്ഷണമായി ഉപയോഗിക്കാൻ വേണ്ടി മാത്രമല്ല, ജനങ്ങൾ കന്നുകാലികളെ വളർത്തുന്നത്. പാലിനും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടു കൂടെയാണ്. തെരുവ് നായക്കളെ പെരുപ്പം കൊണ്ട് തന്നെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇനി കന്നുകാലികളെ കൂടെ തെരുവുകളിൽ ഉൾക്കൊളളാൻ കഴിയുകയില്ല

ഇത് പ്രതിപക്ഷ പാർട്ടികൾക്ക് ഒന്നിക്കാൻ ഒളള​ ഒരു അവസരമായിരുന്നു, മറ്റ് പാർട്ടികൾ അത് നഷ്ടമാക്കിയതായി കരുതുന്നുണ്ടോ?

=നമ്മൾ നമ്മുടെ രാജ്യം മതേതരമാണെന്ന പറയുന്നു. പക്ഷേ അത് പറച്ചിലിലേ ഉളളൂ. വർഗീയതയെ എതിർക്കാതെ നിങ്ങൾക്ക് ഒരിക്കലും സെക്യുലർ ആണെന്ന് പറയാൻ കഴിയില്ല. സെക്ക്യുലർ എന്ന് പറയുന്ന പാർട്ടികളും വർഗീയതെയ്ക്കതിരായ പോരാട്ടത്തിലാണ് അവരുടെ കഴിവുകേട് വ്യക്തമാക്കുന്നത്. എന്നാൽ ഇടതുപക്ഷ പാർട്ടികൾക്ക് വർഗീയതെയ്ക്കെതിരായ പോരാട്ടത്തിൽ ഒത്തുതീർപ്പുകളില്ലാത്ത നിലപാടാണുളളത്.

പ്രതിപക്ഷം ഇപ്പോഴും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന ശക്തനായ ഒരു നേതാവിനെ തേടുന്നുണ്ട്? അതിൽ താങ്കളുടെ റോൾ​ എന്താണ്?

= എന്റെ റോൾ പാർട്ടി നിലപാടിനുളളിൽ നിന്നുകൊണ്ടളള​തായിരിക്കും നടക്കുന്ന പല സംഭവങ്ങളിലും ഞങ്ങൾ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാര്യങ്ങളിലെ നിലപാടുകളിൽ ഞങ്ങൾ ഒത്തുതീർപ്പിനില്ല. ഒരു ബദൽ നയം മുന്നോട്ട് വെയ്ക്കാനും അതിന് ജനപിന്തുണ നേടാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിൽ എനിക്കായി പ്രത്യേകിച്ച് ഒരു റോൾ  ഉളളതായി തോന്നുന്നില്ല.

തിരഞ്ഞെടുപ്പ് സമയത്ത് എൽ ഡി എഫ് അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണല്ലോ മുന്നോട്ട് വച്ചത്. ആ വാക്ക് പാലിക്കാൻ എത്രത്തോളം സാധിച്ചിട്ടുണ്ട്.?

= ഞങ്ങളുടെ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോഞ്ഞട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ജനങ്ങൾ അനുകൂലമായാണ് പ്രതികരിച്ചത്. ചെറിയൊരു കാലയളഴിൽ ഞങ്ങൾക്ക് ഒരു കൂട്ടം കാര്യങ്ങൾ ആരംഭിക്കാനായിട്ടുണ്ട്. കുറച്ച് കാര്യങ്ങൾ  മാത്രമാണ് തുടങ്ങാനാകാതിരിക്കുന്നത്. ഞങ്ങളുടെ പ്രോഗ്രസ് കാർഡ് ഒരു തുറന്ന പുസ്തകമാണ്.

രണ്ട് മന്ത്രിമാർ (ഇ. പി. ജയരാജൻ, എ. കെ. ശശീന്ദ്രൻ) ആരോപണങ്ങളെ തുടർന്ന് രാജിവെയ്ക്കേണ്ടി വന്നു ഇത് സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടോ?

= ഇല്ല, എൽ ഡി എ​ഫ് സർക്കാർ സ്വീകരിച്ച ശക്തമായ നടപടിയായി ജനങ്ങൾ  ഇതിനെ കാണുന്നു. മുൻകാലങ്ങളിൽ ആരോപണങ്ങളുണ്ടായാൽ അത് തെളിയാൻ വേണ്ടി കാത്തു നിന്നു. പക്ഷേ ഇപ്പോൾ ഗൗരവമായ ആരോപണളുണ്ടായപ്പോൾ രണ്ട് നേതാക്കളും രാജിവെയ്ക്കാൻ തീരുമാനിച്ചു.
pinarayi vijayan, Tashi Tobgyal, ineterview,

എസ് എൻ സി ലാവ്‌ലിൻ കേസ് ഇടയ്ക്കിടെ പിണറായി വിജയനെതിരായെ ഉയരുന്നുണ്ട്. അതിന്റെ ഭാവിയിൽ ആശങ്കയുണ്ടോ?

=അതേ കുറിച്ച് എനിക്ക് ഒരു കാലത്തും വേവലാതിയുണ്ടായിട്ടില്ല.

ബാർ ലൈസൻസ് വിഷയത്തിലെ കർശന വ്യവസ്ഥകൾക്ക് സർക്കാർ ഇളവ് നൽകി ഇനിയും കൂടുതൽ ഇളവുകളുണ്ടാകുമോ?

=അങ്ങനെ വേണമെന്ന് കരുതുന്നില്ല, നിലവിൽ തന്നെ ആവശ്യത്തിന് ഇളവ് നൽകിയിട്ടുണ്ട്.

സംസ്ഥനത്തിന്റെ സാമ്പത്തിക അവസ്ഥ വളരെ ദുർബലമാണ്. ട്രഷറിയിലെ ക്ലോസിങ് ബാലൻസ് ഈ ദശകത്തിലെ ഏറ്റവും കുറവാണ്. സാമ്പത്തിക അവസ്ഥയെ രക്ഷപ്പെടുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക?

=കേരളത്തിന് സാമ്പത്തിക ഞെരുക്കമുണ്ട് എന്നത് സത്യമാണ്. എന്നാൽ അതൊന്നും വികസന പ്രവർത്തനങ്ങളെ ബാധിക്കില്ല. അതിനാണ് കിഫ്‌ബി നിയമം നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ​വികസിപ്പിക്കുന്നതിനൊപ്പം ഉൽപ്പാദനശേഷിയും വരുമാനവും വർധിപ്പിക്കാനും പദ്ധതിയുണ്ട്. ഗൾഫ് പ്രവാസികളുടെ മടങ്ങിവരവ് ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ബജറ്റിന് പുറത്ത് നിന്നും വിഭവസമാഹരണം നടത്തി ആ പ്രശ്നം നേരിടാനാണ് തീരുമാനിച്ചിട്ടുളളത്.

കേരളം സമരോത്സുകമായ തൊഴിൽ ശക്തിയുടെ ഭാരം നേരിടുന്നുണ്ട്. കുറഞ്ഞപക്ഷം അത്തരമൊരു പ്രതിച്ഛായയെങ്കിലുമുണ്ട്. ജനങ്ങൾ നോക്കുകൂലി പോലുളള പ്രശ്നങ്ങൾ നേരിടുന്നുണ്ട്? ഇത്തരം വിഷയങ്ങളെ എങ്ങനെ പരിഹരിക്കാനാണ് പദ്ധതി?

=കേരളത്തിൽ നിരവധി വ്യവസായങ്ങളുണ്ട്. എന്നാൽ അവരാരും അധികം തൊഴിൽ യൂണിയൻ​പ്രശ്നങ്ങൾ പരാതിയായി പറഞ്ഞിട്ടില്ല. ആരും അവരുടെ ബസിസനസിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല, മാത്രമല്ല, പലരും പൊതുവായ ആരോഗ്യകരമായ അന്തരീക്ഷത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ പുറത്ത് പ്രചാരം ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അംബാസിഡർമാരാകണമെന്ന വ്യവസായികളോട് ഞാൻ അഭ്യർത്ഥിച്ചു. അവരത് സമ്മതിക്കുയും ചെയ്തിട്ടുണ്ട്. മറ്റൊരു വിഷയം ചെയ്യാത്ത ജോലിക്ക് കൂലി വേണമെന്നുളള ആവശ്യമാണ്. അത്തരം നടപടികൾക്കെതിരെ ശക്തമായ നടപടി ഞങ്ങൾ എടുക്കുന്നുണ്ട്. നിർഭാഗ്യവശാൽ സംഭവം കഴിഞ്ഞ് ഏറെ കഴിഞ്ഞാണ് പരാതികൾ ലഭിക്കുന്നത്. ഞങ്ങൾ ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. അംഗീകൃത തൊഴിലാളി സംഘടനകൾ ഇത്തരം സമീപനങ്ങളെ പിന്തുണയ്ക്കാൻ പാടില്ല.

സാധരണ ഇടതുപക്ഷ രീതികളിൽ നിന്നും വ്യത്യസ്തമായി താങ്കളുടെ സർക്കാർ ഭരണപരമായ കാര്യങ്ങളിൽ പുറത്തുനിന്നും ചില നിയമനങ്ങൾ നടത്തി. എങ്ങനെയാണ് അതിന്റെ അനുഭവം?

= അത് നല്ലതാണ്, വിജയകരവും

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ