/indian-express-malayalam/media/media_files/uploads/2020/08/Rajamala-Landslide-kerala-flood-18.jpg)
മൂന്നാർ: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് നടത്തിയ തിരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അശ്വന്ത് രാജ് (6), അനന്ത ശെല്‍വം (57) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട ഒമ്പത് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തിയത്.ദുരന്തഭൂമിയില്‍ നിന്നും വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നും തിരച്ചില്‍ നടത്തിയത്.
പുഴയോരത്തും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ തുടര്‍ന്നു.മണ്ണിനടിയില്‍ മനുഷ്യ ശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഈ റഡാറുകള്‍ക്ക് ആറ് മീറ്റര്‍ ആഴത്തില്‍ വരെയുള്ള മനുഷ്യ ശരീരം തിരിച്ചറിയാന്‍ കഴിയും. ചെന്നൈയില്‍ നിന്നുള്ള നാല് അംഗ പ്രത്യേക സംഘത്തെ ഇതിനായി എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നായ്ക്കളുടെ സഹായവും തിരച്ചിലിന് ഉപയോഗിച്ചു.
കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. പ്രദേശവാസികളുടെ സഹായവും തിരച്ചില്‍ സംഘത്തിന് ലഭിക്കുന്നുണ്ട്. പെട്ടി മുടിയില്‍ ഇന്നലെ മഴ പെയ്തത് തിരച്ചില്‍ ജോലികള്‍ക്ക് നേരിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഞായറാഴ്ച രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.. ഉരുൾപൊട്ടലിൽ മരിച്ച ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്റ് പാലത്തിന് സമീപം കണ്ടെത്തിയത്.
Read More: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ്
ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളുടെ സഹായത്തോടെയായിരുന്നു ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താനായത്. മുരുകേശന്റെ ടൈഗര്‍, റോസി എന്നീ നായ്ക്കളാണ് സേനയക്ക് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച തിരച്ചിലിൽ ആദ്യ മൃതദേഹം കണ്ടെത്തി. അടുത്ത് നിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.
ഈമാസം ആറിന് രാത്രിയായിരുന്നു പെട്ടിമുടിയിൽ പ്രകൃതി ദുരന്തം സംഭവിച്ചത്. അപകടത്തിനു ശേഷം ദിവസങ്ങളായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കന്നിയാർ കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്ച പ്രധാനമായും തിരച്ചിൽ നടത്തിയത്.
രണ്ട് വയസ്സുകാരി ധനുഷ്കയുടെ മൃതദേഹമായിരുന്നു വെള്ളിയാഴ്ച കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്നു കുവിയെന്ന് വിളിക്കുന്ന വളര്‍ത്തു നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലായിരുന്നു മൃതദേഹം.
ദുരന്തത്തിൽ മരിച്ച 25 പുരുഷന്മാരുടേയും 22 സ്ത്രീകളുടേയും അഞ്ച് ആൺകുട്ടികളുടേയും ആറ് പെൺകുട്ടികളുടേയും മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വരെ കണ്ടെത്തിയിരിക്കുന്ന എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. പെട്ടിമലയിലെ ലയങ്ങൾക്ക് സമീപമാണ് എല്ലാവരുടെയും മൃതദേഹം സംസ്‌കരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us