കൊച്ചി: നൂറ്റാണ്ടിലെ പ്രളയത്തെ അതിജീവിച്ച ചെറുതോണി പാലത്തിനു പകരമായുള്ള പുതിയ പാലത്തിന്റെ രൂപരേഖ തയാറായി. 50 കോടി രൂപ മുതല്‍ മുടക്കു പ്രതീക്ഷിക്കുന്ന പാലം സിഗ്നേച്ചര്‍ ബ്രിഡ്ജായാണ് ചെറുതോണിയില്‍ നിര്‍മിക്കുക. പെരിയാറിനു കുറുകെ നിര്‍മിക്കുന്ന പാലത്തിന് കുറവന്‍ -കുറത്തി മലകളുടെ മാതൃകയില്‍ രണ്ടു തൂണുകള്‍ മാത്രമാണുണ്ടാവുക. ഇരുതൂണുകളില്‍ നിന്നും പ്രത്യേക സാങ്കേതികവിദ്യയില്‍ കേബിളുകളിലാണ് പാലത്തിന്റെ പ്രതലം നിര്‍മിക്കുന്നത്. ഇടുക്കി ആര്‍ച്ച്ഡാമിന് താഴെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന പാലം വിനോദ സഞ്ചാരികളെക്കൂടി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഡാമിനു സമാനമായ ഡിസൈനില്‍ നിര്‍മിക്കുന്നതെന്ന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് പറയുന്നു. അണക്കെട്ട് തുറക്കുമ്പോഴുണ്ടാകുന്ന വന്‍തോതിലുള്ള ജലപ്രവാഹത്തിന് സുഗമമായി ഒഴുകിപ്പോകാന്‍ ലക്ഷ്യമിട്ടാണ് തൂണുകളുടെ എണ്ണംകുറച്ച് പാലം നിര്‍മിക്കുക.

Cheruthoni Bridge, periyar, idukki, idukki dam, Kerala Floods, ചെറുതോണി, ചെറുതോണി പാലം, ചെറുതോണി ഇടുക്കി, ചെറുതോണി പുതിയ പാലം, ജോയ്സ് ജോര്‍ജ്, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ചെറുതോണിയിലെ നിര്‍ദിഷ്ട പാലത്തിന്റെ രൂപരേഖ

140 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണ് പാലത്തിന്റെ പ്രതലത്തിനുള്ളത്. ഇരുവശങ്ങളിലും നടപ്പാതകളുമുണ്ടാവും. 10 മീറ്റ ര്‍വീതിയിലുള്ള ടാറിംഗില്‍ ഏഴു മീറ്ററിലുള്ള ടാറിംഗിനു ശേഷം ഇരുവശങ്ങളിലേക്കും ഒന്ന രമീറ്റര്‍ വീതിയില്‍ ചെറുവാഹനങ്ങള്‍ക്കായി പ്രത്യേക നിരത്തും നിര്‍മിക്കും. 10 മീറ്റ ര്‍വീതിക്ക് ശേഷം നടപ്പാതയ്ക്ക് ഇടയിലായി കോണ്‍ക്രീറ്റ് ക്രാഷ് ബാരിയറുകളുമുണ്ടാവും. വാഹനങ്ങള്‍ നടപ്പാതയിലേക്ക് കയറി അപകടമുണ്ടാകാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ക്രാഷ് ബാരിയര്‍ നിര്‍മിക്കുന്നത്. ഇതു മൂലം നടപ്പാതയിലൂടെ സുഗമവും സുരക്ഷിതവുമായി യാത്ര ചെയ്യാനാവുമെന്നും അധികൃതര്‍.

ഇതോടൊപ്പം വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പുതിയ പാലത്തിന്റെ ഇരുവശത്തുമായി പെരിയാറില്‍ രണ്ട് റിസര്‍വോയറുകള്‍ നിര്‍മ്മിക്കും. ഇരുവശങ്ങളിലേക്കും 250 മീറ്റര്‍ നീളത്തിലും ഒന്നര മീറ്റര്‍ ഉയരത്തിലുമാണ് ജലസംഭരണി. ഇതിലൂടെ ബോട്ടിംഗ് നടത്താനും അവസരമുണ്ടാകും. അണക്കെട്ടിലെ വെള്ളം തുറന്നു വിട്ടാലും ഇതിന് മുകളിലൂടെ ഒഴുകിപ്പോകുന്ന തരത്തിലാവും നിര്‍മാണം. പാലത്തിന് സമീപത്തു കൂടി പെരിയാര്‍തീരത്ത് പ്രത്യേക നടപ്പാതയും (വാക്‌വേ) സൈക്കിള്‍ ട്രാക്കും നിര്‍മിക്കും.

പ്രകാശവിന്യാസത്തിലൂടെ രാത്രികാലങ്ങളില്‍ പാലത്തിന്റെ ദൃശ്യം ഏറെ ആകര്‍ഷകമാകുന്ന നിലയിലുള്ള സാങ്കേതികവിദ്യയും രൂപകല്‍പ്പനയിലുണ്ട്. പാലത്തില്‍നി ന്ന് അഞ്ചരമീറ്റര്‍ ദൂരത്തില്‍ പാലത്തിനടിയിലൂടെ വാഹനം ഓടിക്കുന്നതിനുള്ള പ്രത്യേക റോഡും നിര്‍മിക്കും. കേന്ദ്ര ഹൈവേ-റോഡ് ഗതാഗത മന്ത്രാലയം ഇന്ത്യയില്‍ ആദ്യമായി കേബിള്‍സ്റ്റെയ്ഡ് ബ്രിഡ്ജ് നിര്‍മിച്ചത് ഗോവ മുംബൈ എന്നിവിടങ്ങളിലാണ്. ഇതിനു ശേഷം ഇത്തരത്തില്‍ കേബിള്‍ സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ പാലമാണ് ഇടുക്കിയില്‍ യാഥാര്‍ഥ്യമാവുകയെന്നും അധികൃതര്‍.

Cheruthoni Bridge, periyar, idukki, idukki dam, Kerala Floods, ചെറുതോണി, ചെറുതോണി പാലം, ചെറുതോണി ഇടുക്കി, ചെറുതോണി പുതിയ പാലം, ജോയ്സ് ജോര്‍ജ്, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ചെറുതോണി പാലം, ചിത്രം. സന്ദീപ്‌ വെള്ളാരങ്കുന്ന്

പ്രളയത്തില്‍ ചെറുതോണി പാലം തകര്‍ന്നതോടെയാണ് കേന്ദ്ര ഹൈവേ റോഡ് മന്ത്രാലയം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വൈ. ബാലകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ചെറുതോണിയില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി ജി. സുധാകരനുമായി ചര്‍ച്ച നടത്തിയ സംഘം പാലത്തിന് അനുമതി നല്‍കുകയായിരുന്നു. ദേശീയപാതാ വിഭാഗം തയാറാക്കിയ രൂപകല്‍പ്പന അന്തിമ അനുമതിക്കായി കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു. ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിനും പാലം സഹായകരമാകുമെന്നും ജോയ്‌സ് കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.