ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിന് നോട്ടീസ്

ഡീൻ കുര്യാക്കോസ് പരിധിയിൽ കൂടുതൽ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ കണക്കുകൾ നൽകിയെന്നുമാണ് ഹർജിയിലെ ആരോപണം

കൊച്ചി: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഡീൻ കുര്യാക്കോസ് എംപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

ഡീൻ കുര്യാക്കോസ് പരിധിയിൽ കൂടുതൽ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ കണക്കുകൾ നൽകിയെന്നുമാണ് ഹർജിയിലെ ആരോപണം. തിരഞ്ഞെടുപ്പിൽ 70 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് അയോഗ്യതയ്ക്ക് കാരണമാവുമെന്നാണ് വ്യവസ്ഥ.

Read Also: അനുയായിയുടെ കരണത്തടിച്ച് സിദ്ധരാമയ്യ, വീഡിയോ പുറത്ത്

ഡീൻ കുര്യാക്കോസ് ഒരു കോടിയിലധികം ചെലവഴിച്ചെന്നും എന്നാൽ 50 ലക്ഷത്തിന്റെ കണക്ക് മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷനു നൽകിയിട്ടുള്ളൂവെന്നും ഇത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നുമാണ് ഹർജിയിലെ ആരോപണം.

ഇടുക്കി മണ്ഡലത്തിൽ 4,98,493 വോട്ടുകൾ നേടിയാണ് ഡീൻ കുര്യാക്കോസ് വിജയിച്ചത്. സിറ്റിങ് എംപിയായിരുന്ന എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെയാണ് ഡീൻ ഇടുക്കിയിൽ ഇത്തവണ പരാജയപ്പെടുത്തിയത്. 2014 ലെ തിരഞ്ഞെടുപ്പിൽ ഡീൻ പരാജയപ്പെട്ടതും ജോയ്സ് ജോർജിനോടായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Idukki lok sabha election case high court sent notice to dean

Next Story
തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 15 സീറ്റ്, എൽഡിഎഫിന് 11, ഒരു സീറ്റിൽ ബിജെപിElection 2019, Lok Sabha Election 2019, ലോക്‌സഭ തിരഞ്ഞെടുപ്പ് 2019, General Election 2019, Indian General Election 2019, തിരഞ്ഞെടുപ്പ് വാർത്തകൾ, Election news, BJP, ബിജെപി, Congress, കോൺഗ്രസ്, CPM, സിപിഎം, iemalayalam, ഐ ഇ മലയാളം,
The moderation of comments is automated and not cleared manually by malayalam.indianexpress.com