കനത്ത മഴ, ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിലെ രണ്ട് ഡാമുകൾ ഇന്ന് തുറക്കും

സംസ്ഥാനത്ത് കൂടുതൽ ഡാമുകൾ തുറക്കുന്നു, ജാഗ്രതാ നിർദേശം

ഇടുക്കി: ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ ഇന്ന് രാവിലെ പത്തിനു തുറക്കും. രണ്ട് ഡാമിന്റെയും ഓരോ ഷട്ടർ 10 സെന്റിമീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. യെല്ലോ അലർട്ട് ഉള്ളതിനാലുള്ള മുൻകരുതൽ നടപടിയായി ആണ് ഷട്ടറുകൾ ഉയർത്തുന്നത്. ഇരു ഡാമിന്റെയും കരകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുന്നതിനാൽ ഡാമുകളിലെ ജലനിരപ്പ് ഇനിയും ഉയരും. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്നുണ്ട്.

Read Also: Horoscope Today May 30, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്നലെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും മഴ ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 12 സെന്റിമീറ്റർ. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ വിവിധ ഇടങ്ങളിൽ മഴ പെയ്തു.

Read Also: മദ്യം ലഭിക്കുക ഇന്നുകൂടി; ഇനി ചൊവ്വാഴ്‌ച വരെ കാത്തിരിക്കണം

വരും ദിവസങ്ങളിൽ കേരളത്തിൽ നിരവധി ഇടങ്ങളിൽ മഴ ലഭിക്കും. ജൂൺ 2 വരെ കേരളത്തിൽ ഇടിയോടു കൂടിയ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Idukki heavy rain kallarkutty pambla dam shutter opens

Next Story
മദ്യം ലഭിക്കുക ഇന്നുകൂടി; ഇനി ചൊവ്വാഴ്‌ച വരെ കാത്തിരിക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com