തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയർന്ന് 2396.08 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്. ഇതോടെ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാവുമെന്ന ആലോചനയിലാണ് അധികൃതർ.

ജലനിരപ്പ് ഉയരുന്നതിന്റെ വേഗത പരിഗണിച്ച് അണക്കെട്ട് വേഗം തുറന്ന് ജലം ഒഴുക്കിവിടണമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തയിരുന്നു. ഇന്ന് രാവിലെ മന്ത്രി എം.എം.മണി അണക്കെട്ട് വീണ്ടും സന്ദർശിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.

ഇടുക്കിയിലെയും ഇടമലയാറിലെയും അണക്കെട്ടുകൾ തുറക്കാനുളള സാധ്യത നിലനിൽക്കുന്നതിനാൽ ഇവിടെ നിന്നും വെളളം ഒഴുകിയെത്തേണ്ട ഭൂതത്താൻകെട്ട് അണക്കെട്ടിൽ സുരക്ഷ ശക്തമാക്കി. ഇവിടെ ആകെയുളള 15 ഷട്ടറുകളിൽ 13 എണ്ണവും തുറന്നിട്ടിരിക്കുകയാണ്.

എറണാകുളം ജില്ലയിൽ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, നോർത്ത് പറവൂർ, ഏലൂർ തുടങ്ങിയ സ്ഥലങ്ങളെ  ദുരിതം ബാധിക്കാൻ സാധ്യതയുളള പ്രദേശങ്ങളായി കണക്കാക്കുന്നുണ്ട്. ഇവിടങ്ങൾ  14 സെക്ടറുകളാക്കി തിരിച്ച് അഗ്നിരക്ഷാ സേനാ നിലയുറപ്പിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ