തി​രു​വ​ന​ന്ത​പു​രം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.80 അടിയായി ഉയർന്നു. ഈ​ നിലയിൽ വെളളം ഉയരുകയാണെങ്കിൽ ഇന്ന് തന്നെ 2395 അടിയാകും. അങ്ങനെ സംഭവിച്ചാൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും.

ചെറുതോണി അണക്കെട്ടിൽ നിന്നും വെളളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വനിതകളുൾപ്പടെ 995 പൊലീസുകാരെ പെരിയാറിന്റെ കരകളിൽ നിയോഗിച്ചു.  ചെറുതോണിയിൽ നിന്നും വെളള ഒഴുകി പോകുന്ന ഭാഗത്തുളളവർക്ക് മുന്നറിയപ്പ് നോട്ടീസ് നൽകി കഴിഞ്ഞു. വെളളം പോകുന്ന കൈവഴികളിലെ തടസ്സം മാറ്റുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു തുറക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട് ദുരന്തനിവാരണ സേന ഇടുക്കിയിലെത്തി. ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതിന്റെ ഭാഗമായി ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ സേ​നാ​വി​ന്യാ​സം ന​ട​ത്തും. എ​ന്തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​ക്ക​വ​ണ്ണം ക​ര-​വ്യോ​മ- നാ​വി​ക സേ​ന​ക​ളെ വി​ന്യ​സി​ക്കും. ഇ​തോ​ടൊ​പ്പം തീ​ര​സം​ര​ക്ഷ​ണ സേ​ന​യും ബോ​ട്ടു​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ജ്ജ​മാ​യ​താ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുളള ട്രയല്‍ റണ്‍ നാളെയാണ് നടക്കുക. ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുക. ഇന്ന് ഉച്ചയോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. ഡാം തുറക്കുന്നതിന്റെ സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ഇന്ന് നോട്ടീസ് നൽകും. 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. അണക്കെട്ട് കാണാൻ വരുന്നവരെ നിയന്ത്രിക്കാനും തീരത്തെ വലിയ മരങ്ങൾ മുറിച്ചു മാറ്റാനും ജില്ലാ കലക്ടർ വിളിച്ചു ചേർത്ത് യോഗത്തിൽ തീരുമാനമായി.

ഇടുക്കി അണക്കെട്ട് തുറന്നാൽ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം. ദുരന്ത നിവാരണ അതോറിറ്റി ഇടുക്കി ജില്ലാ ഭരണകൂടത്തിനാണ് നിർദ്ദേശം നൽകിയത്. നദിതീരത്തോ പാലങ്ങളിലോ ആളുകൾ കൂടി നിൽക്കുന്നത് തടയണം. വെളളം പൊങ്ങുമ്പോൾ സൽഫിയും ഫോട്ടോയും എടുക്കരുത്. ഇത്തരം ശ്രമങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കണം. നദീതീരത്തിന് 100 മീറ്റർ പരിധിയിൽ ആരെയും പോകാൻ അനുവദിക്കരുത്. ഡാം തുറക്കുമ്പോൾ വെളളം പൊങ്ങാൻ ഇടയുളള 5 പഞ്ചായത്തുകളിൽ വിനോദസഞ്ചാരം വിലക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  രാവിലെ 2394.52 അടി മുകളിലായിരുന്നു. 2,400 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 2400 അടിവരെ ജലനിരപ്പ് ഉയരാന്‍ കാക്കാതെ 2397 മുതൽ 2398 അടി വരെ എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് പരിഗണിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനുറ്റിന് ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകള്‍ പുഴയില്‍ പോകുന്നത് ഒഴിവാക്കും. സെല്‍ഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകള്‍ മുതിരുന്നത് നിരുത്സാഹപ്പെടുത്തും. ഇതിനായി ബോധവല്‍ക്കരണം നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.