തൊടുപുഴ: മൂന്നാറിൽ കൈയറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂഉദ്യോഗസ്ഥരെ തടഞ്ഞവരെ സംരക്ഷിക്കാത്തപൊലീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ‘ശങ്കറും ജോസഫ് അലക്സും’ കളിച്ച് ഇടുക്കിയിലെ എസ് പിയും കലക്ടറും. മമ്മൂട്ടിയുടെ ഹിറ്റ് സിനിമയെ അനുസ്മരിപ്പിച്ച് ഇടുക്കിയിൽ പൊലീസ് – കലക്ടർ പോര് മുറുകുന്നു. ഇടുക്കി എസ്  പിയായ കെ ബി വേണുഗോപാലും കലക്ടർ ജി ആർ ഗോകുലുമാണ് ഇവിടുത്തെ കഥാപാത്രങ്ങൾ

കൈയേറ്റൊഴിപ്പിക്കാനെത്തിയ സബ് കലക്ടർ ഉൾപ്പടെയുളള​ ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം നൽകിയില്ലെന്ന സംഭവത്തിൽ എസ്. പി പൊലീസുകാർക്ക് ക്ലീൻ ചിറ്റ് നൽകി. അതേ പൊലീസുകാർക്ക് ഈ വിഷയത്തിൽ ജില്ലാ കലക്ടർ സമൻസ് അയച്ചു കൊണ്ടാണ് തിരിച്ചടിച്ചത്.
മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കലിനെത്തിയ ഭൂ സംരക്ഷണ സേന ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തടഞ്ഞുവയയ്ക്കുകും ചെയ്തുവെന്ന സംഭവത്തില്‍ പൊലീസുകാർ കാഴ്ചക്കാരായി നിന്നുന്നുവെന്നായിരന്നു പരാതി. ഈ​ വിഷയത്തിൽ ഇടുക്കി എസ്പി ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെ സംഭവത്തില്‍ യഥാസമയം ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്ന പൊലീസുകാര്‍ക്ക് ഇടുക്കി ജില്ലാ കലക്ടർ ജി ആര്‍ ഗോകുല്‍ സമന്‍സ് അയച്ചത്. 25-ന് കളക്ടറുടെ മുന്നില്‍ ഹാജരാകാനാണ് കലക്ടർ നിര്‍ദേശം നല്‍കിയത്. ദേവികളും പോലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ, സി ജെ ജോണ്‍സന്‍ എസ് ഐ പുണ്യദാസ് എന്നിവര്‍ക്കാണ് ജില്ലാ കലക്ടര്‍ സമന്‍സ് അയച്ചത്.

sree ram venkitaraman, munnar, idukki

മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂസംഘം

ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ദേവികുളം ആര്‍ഡിഒ ഓഫീസിനു സമീപം സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച ഷെഡ് പൊളിക്കാനെത്തിയ ഭൂസംരക്ഷണ സേനാ ഉദ്യോഗസ്ഥരെ സിപിഎം പഞ്ചായത്തംഗം സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു. തര്‍ക്കത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഭൂസംരക്ഷണ സേനാംഗത്തെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കൈയേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ജീവനക്കാരെ മര്‍ദിച്ച സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെട്ടെങ്കിലും പോലീസുകാര്‍ ഇതിനു തയാറായില്ല. പിന്നീട് മൂന്നാറില്‍ നിന്നെത്തിയ പോലീസുകാരാണ് സബ് കലക്ടർ ഉൾപ്പടെയുളളവരെ അവിടെ നിന്നും സുരക്ഷിതരാക്കി കൊണ്ടുപോയത്.

സബ് കളക്ടറെ തടഞ്ഞുവച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സബ് കളക്ടറെ തടഞ്ഞുവച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നു ജില്ലാ കളക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. റവന്യൂ ജീവനക്കാരെ തടഞ്ഞുവച്ച സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യണമെന്ന നിര്‍ദ്ദേശം പോലീസുകാര്‍ അനുസരിച്ചില്ലെന്നു കാട്ടി സബ് കലക്ടർ ജില്ലാ കലക്ടർക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. അതേസമയം റവന്യൂ വകുപ്പ് പോലീസ് സംരക്ഷണം ആവശ്യമുണ്ടെന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ പോലീസുകാര്‍ കുറ്റക്കാരല്ലെന്നുമാണ് ജില്ലാ പോലീസ് മോധാവി ഐജിക്കു റിപ്പോര്‍ട്ടു നല്‍കിയത്. പോലീസ് സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ അന്നുണ്ടാകാതിരുന്നതെന്നും പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.