scorecardresearch

ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാറിലെ മുഴുവൻ ഷട്ടറുകളും ഇടമലയാറും തുറന്നു

കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം

കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം

author-image
WebDesk
New Update
Mullaperiyar dam|Mullaperiyar dam issue| Mullaperiyar dam| water release issue Supreme Court on Mullaperiyar dam issue, Mullaperiyar dam Supervisory Committee, Mullaperiyar dam water release Supervisory Committee, Kerala news, Malayalam news, News in Malayalam, Latest news, Indian Express Malayalam, IE Malayalam

ലോകത്തെ ഏറ്റവും അപകടരമായ അണക്കെട്ടിൽ മുല്ലപ്പെരിയാറും വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് ലേഖനം

ഇടുക്കി: ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. അതേസമയം, കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം.

Advertisment

കൺട്രോൾ റൂം

മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ എല്ലാം തുറന്ന സാഹചര്യത്തിൽ മഞ്ചുമലയിൽ വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ നമ്പർ 04869-253362, 8547612910, താലൂക്ക് കൺട്രോൾ റൂം നമ്പർ 04869-232077, 9447023597.

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാർ അണക്കെട്ട് തുറന്നു. 164.33 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. അപ്പർ റൂൾ കർവ് 163 മീറ്റർ ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തിയത്. രണ്ടും മൂന്നും ഷട്ടറുകളാണ് ഉയർത്തിയത്. അണക്കെട്ടിന് ആകെ നാല് ഷട്ടറുകൾ ആണുള്ളത്.

പെരിയാർ തീരത്ത് ആശങ്ക, വീടുകളിൽ വെള്ളം കയറി

ഇടുക്കി അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. തടിയമ്പാട് നാലു വീടുകളിൽ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു. പ്രദേശത്ത് 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിലും 3 കുടുംബങ്ങൾ മാത്രമാണ് ക്യാമ്പിലേക്ക് എത്തിയിട്ടുളളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതോട മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. രാത്രിയിൽ തന്നെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും ഈ വീടുകളിലെ ആളുകൾ മാറി താമസിച്ചു.

Advertisment

നിലവിൽ മൂന്ന് ലക്ഷം ലീറ്റർ വെള്ളമാണ് അണക്കെട്ടിൽനിന്ന് സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത്. ഇന്ന് കൂടുതൽ വെള്ളം ഒഴുക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. അതേസമയം, വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ വീണ്ടും യോഗം ചേർന്നായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

അണക്കെട്ടിൽനിന്നും പെരിയാറിലേക്ക് കൂടുതൽ ജലം എത്തിയതോടെ തീരവാസികൾ ആശങ്കയിലാണ്. പലരും രാത്രിയിൽ ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നുവെന്നും വെളളം ഒഴുകുന്ന ശബ്ദം പോലും പേടിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു.

അതിനിടെ, മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. നാല് ഷട്ടറും ഉയർത്തി. ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് സെക്കന്റിൽ 8626 ഘനയടി ആയി. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാൽ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുക. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു.

Mullaperiyar Dam Idukki

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: