/indian-express-malayalam/media/media_files/2025/10/26/idukki-landslide-1-2025-10-26-07-38-58.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിച്ചിലിൽ വീടിനുള്ളില്‍ കുടുങ്ങിയ ബിജു ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെ കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്താണ് അപകടമുണ്ടായത്.
അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലാണ് ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സാരമായ പരുക്കുകളോടെയാണ് സന്ധ്യയെ പുറത്തെടുത്തത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങി സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുകളുണ്ടെന്നാണ് വിവരം.
Also Read: അറബികടലിൽ തീവ്രന്യുനമർദ്ദം; സംസ്ഥാനത്ത് ഇന്നും ഇടിവെട്ടി മഴ തുടരും; ആറു ജില്ലകളിൽ മുന്നറിയിപ്പ്
റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും ഒരു ഭാഗം നീക്കം ചെയ്യുകയും ചെയ്തതാണ് അപകടത്തിനു കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് ബിജുവിനെയും സന്ധ്യയെയും അടക്കം പ്രദേശത്ത് നിന്നും 22 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത് വൻ ദുരന്തം ഒഴിവാക്കി. പ്രധാന രേഖകൾ എടുക്കാൻ വീട്ടിലേക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
ഫയർഫോഴ്സിന്റെയും എൻഡിആർഎഫ് സംഘങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. ഇരുവരും കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിപ്പോയതാണ് രക്ഷാപ്രവർത്തനം പുലർച്ചെവരെ നീണ്ടുപോകാൻ കാരണമായതെന്നാണ് വിവരം. ആദ്യം സന്ധ്യയെ പുറത്തെടുക്കുകയും പിന്നീട് ബിജുവിനെ പുറത്തെത്തിക്കുകയുമായിരുന്നു.
Read More: കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കാണാൻ വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us