കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച (ജൂണ്‍ അഞ്ച്). റംസാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീരുമാനം. ശവ്വാല്‍ മാസപ്പിറവി കണ്ടതായി എവിടെ നിന്നും വിശ്വസനീയമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ നാളെ റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന്  കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി,കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി  എന്നിവര്‍ അറിയിച്ചു. നാളെ പെരുന്നാള്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു.

Read More: ‘റംസാൻ മാസം തന്ന സമ്മാനം’; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7 കോടി നേടിയ മലയാളി യുവാവ്

കേരളത്തില്‍ മേയ് ആറ് മുതലാണ് റമദാന്‍ വൃതം ആരംഭിച്ചത്. ഇസ്‌ലാമിക കലണ്ടറായ ഹിജ്​റയിലെ ഒരു മാസത്തിന്റെ പേരാണ്​ റംസാൻ അഥവ റമദാൻ. ഇതിന് ശേഷം വരുന്ന ശവ്വാൽ മാസത്തിലെ ആദ്യ ദിനത്തിലാണ്​ മുസ്​‌ലിങ്ങൾ ചെറിയ പെരുന്നാൾ അഥവ ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്​.

Read More: നോമ്പ് തുറക്കാന്‍ വെള്ളം ചോദിച്ച യാത്രികന് എയര്‍ ഇന്ത്യയുടെ ഇഫ്താര്‍

ഇസ്‌ലാമിലെ ഏറ്റവും ​പുണ്യമുളള മാസമാണ്​ റംസാൻ. ഖുർആൻ അവതരണത്തി​ന്റെ വാർഷികാഘോഷം എന്ന നിലയ്ക്കാണ്​ റമദാൻ കണക്കാക്കപ്പെടുന്നത്​. ഈ മാസത്തിൽ ഖുർആൻ പഠനത്തിനും വായനയ്ക്കും പ്രവാചകൻ മുഹമ്മദ്​ കൂടുതൽ സമയം നീക്കി വച്ചിരുന്നതായും പറയപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.