Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലെത്തിച്ചു
‘ഉറങ്ങിയിട്ട് നാല് ദിവസമായി’; ഇസ്രയേലിലെ കലാപഭൂമിയില്‍ ഇന്ത്യന്‍ നഴ്സുമാര്‍
കടലാക്രമണം മൂലം തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടു
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം

ഐഡിയ സ്റ്റാര്‍സിംഗര്‍ മത്സരാര്‍ത്ഥിയായിരുന്ന മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഞ്ജുഷ.

Manjusha Mohandas

കൊച്ചി: മിനി ലോറി സ്‌കൂട്ടറിലിടിച്ച് ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല ഗ്രാമ പഞ്ചായത്തിലെ വളയന്‍ചിറങ്ങര സ്വദേശിനിയാണ് മഞ്ജുഷ മോഹന്‍ ദാസ് (26). ജൂലൈ 27ന് കാലടി താന്നിപ്പുഴയില്‍ കള്ളുമായി വന്ന മിനിലോറി സ്‌കൂട്ടറിലിടിച്ച് മഞ്ജുഷയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഞ്ജുഷ.

സ്‌കൂട്ടറില്‍ കൂടെ ഉണ്ടായിരുന്ന അഞ്ജനയ്ക്കും പരുക്കേറ്റിരുന്നു. രാവിലെ 9.30 നാണ് അപകടം നടന്നത്. ദിശമാറിയെത്തിയ ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ശ്രീശങ്കരാ പാലം ഇറങ്ങി മറ്റൊരു വാഹനത്തിനെ മറികടന്ന് അമിതവേഗതയിലാണ് ലോറി എത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ രണ്ടാളും തെറിച്ച് റോഡിലും, റോഡരികിലെ കാനയിലും വീണു. ഓടി കൂടിയ നാട്ടുകാരും, തൊട്ടടുത്ത ലോറി പാര്‍ക്കിങ്ങിലെ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി കൂടിയായിരുന്നു മഞ്ജുഷ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Idea star singer manjusha mohadas accident died in accident

Next Story
യുഡിഎഫ് ഉന്നതാധികാര സമിതിയിൽനിന്ന് സുധീരൻ രാജിവച്ചുVM Sudheeran, സുധീരന്‍,Congress, കോണ്‍ഗ്രസ്,ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com