കൊച്ചി: സര്‍വര്‍ തകരാറ് മൂലം സര്‍വീസ് നിലച്ച ഐഡിയ നെറ്റുവര്‍ക്ക് സാധാരണ നിലയിലായി. സര്‍വര്‍ തകരാറ് പൂര്‍ണമായും പരിഹരിക്കപ്പെട്ടതായാണ് ഐഡിയ അറിയിക്കുന്നത്. നെറ്റുവര്‍ക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഐഡിയ സേവനങ്ങള്‍ താളംതെറ്റിയത്. മണിക്കൂറുകളോളം തകരാറ് തുടര്‍ന്നു. ഒടുവില്‍, ഇന്നലെ രാത്രിയോടെയാണ് തകരാറ് പൂര്‍ണമായും പരിഹരിക്കപ്പെട്ടത്. സംസ്ഥാനത്തുനീളം ഐഡിയ സര്‍വീസ് താളംതെറ്റിയിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സര്‍വീസുകള്‍ പലയിടത്തും നിലച്ചത്. രാത്രി ഒന്‍പത് മണിയോടെയാണ് സര്‍വീസ് പിന്നീട് സാധാരണ നിലയില്‍ ആകാന്‍ തുടങ്ങിയത്.

ഏതാനും മണിക്കൂറുകളാണ് നെറ്റുവർക്ക് തകരാര്‍ അനുഭവപ്പെട്ടത്. കേരളത്തില്‍ നെറ്റ് വര്‍ക്ക് ഡൗണ്‍ ആയതാണ് സാങ്കേതിക തകരാറിന് കാരണമെന്ന് ഐഡിയ അറിയിക്കുകയും ചെയ്തിരുന്നു. ഏതാനും സമയത്തിനുള്ളില്‍ നെറ്റ് വര്‍ക്ക് സാധാരണ ഗതിയില്‍ ലഭിക്കുമെന്നാണ് ഐഡിയ കസ്റ്റമര്‍ കെയര്‍ ഇന്നലെ വെെകീട്ട് അറിയിച്ചത്.

കേരളത്തില്‍ പലയിടത്തും വൈകീട്ട് അഞ്ച് മണി കഴിഞ്ഞതോടെയാണ് ഐഡിയ നെറ്റ് വര്‍ക്ക് തകരാര്‍ അനുഭവപ്പെട്ടത്. കോളുകള്‍ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിക്കാത്ത വിധം പലയിടത്തും ജനങ്ങള്‍ വലഞ്ഞു. ഫോണിലൂടെ ബന്ധപ്പെടാനോ സന്ദേശങ്ങൾ അയക്കാനോ കഴിയാതെ വന്നതോടെയാണ് നെറ്റ് വർക്ക് തകരാറാണ് കാരണമെന്ന് വ്യക്തമായത്.

Read Also: വോഡഫോൺ-ഐഡിയ ഉപഭോക്താക്കൾക്കായി 649 രൂപയുടെ ഐഫോൺ ഫോർഎവർ പ്ലാൻ

ഐഡിയയുടെ നെറ്റ് വര്‍ക്ക് തകരാര്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കിയത്. അത്യാവശ്യ കോളുകള്‍ പോലും വിളിക്കാനാകാതെ പലരും കുടുങ്ങി. പ്രശ്‌നം എത്രയും വേഗം പരിഹരിക്കുന്നതിന് തീവ്രശ്രമം നടത്തി വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായും ഐഡിയ അറിയിച്ചു.

Read Also: ഐഡിയ ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈമിൽ ഒരു വർഷത്തെ ഫ്രീ സബ്സ്ക്രിപ്ഷൻ

സെൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഓൺ ആക്കിയാൽ നെറ്റ് വർക്ക് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും ഐഡിയ അറിയിച്ചിരുന്നു. വെെകീട്ട് അഞ്ച് മുതലാണ് തകരാർ രൂക്ഷമായത്. ഏഴ് മണിയോടെ ഭൂരിഭാഗം ഇടങ്ങളിലും തകരാർ പരിഹരിക്കപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.