Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ചലച്ചിത്ര താരം ഇടവേള ബാബുവിന്റെ അമ്മ അന്തരിച്ചു

ശാന്ത രാമന്റെ ജന്മദിനമായിരുന്നു ഇന്നലെ

കൊച്ചി: ചലച്ചിത്ര താരം ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ (78 വയസ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട വീട്ടുവളപ്പിൽ.

ശാന്ത രാമന്റെ ജന്മദിനമായിരുന്നു ഇന്നലെ. വീട്ടിലെ ജന്മദിനാഘോഷങ്ങൾ കഴിഞ്ഞ് ഉറങ്ങാൻ പോകുമ്പോഴാണ് സംഭവം.

Read Also: ഇന്ന് ഉത്രാടം; കോവിഡ് കാലത്തെ ഉത്രാടപ്പാച്ചിലിൽ അതീവ ശ്രദ്ധ വേണം

ആഘോഷങ്ങൾക്ക് ശേഷം രാത്രി ഒരു മണിയോടെ മുറിയിൽ നിന്ന് ശബ്ദം കേട്ട് അവിടെയെത്തിയപ്പോൾ തറയിൽ വീണുകിടക്കുന്ന നിലയിലാണ് അമ്മയെ കണ്ടതെന്ന് ഇടവേള ബാബു പറഞ്ഞു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗവ.ഗേൾസ് ഹൈസ്‌കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമൻ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Idavela babus mother passed away

Next Story
തിരുവോണത്തിനടക്കം അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവിൽപ്പനയില്ലliquor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com