കൊച്ചി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഉൾപ്പെട്ട കേസുകളിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. പ്രതി ഉന്നത സ്വാധീനമുള്ള ആളായതുകൊണ്ടാണോ സർക്കാർ തീരുമാനം വൈകുന്നതെന്നും കോടതി ആരാഞ്ഞു.

ആലുവ മണപ്പുറം മേൽപ്പാലം നിർമാണത്തിലെ അഴിമതി അന്വേഷണത്തിന് ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അപേക്ഷയിൽ ഇന്നേക്കകം തീരുമാനം അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. അനുമതി അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണെന്ന് വിജിലൻസ് ആവർത്തിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം.

Read Also: വനിത പ്രാതിനിധ്യം കുറഞ്ഞു, കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ മഹിള കോൺഗ്രസ്

2019 സെപ്റ്റംബർ 24 ന് സമർപ്പിച്ച അനുമതിയപേക്ഷയിൽ തീരുമാനം വൈകുന്നതിൽ കോടതി അതൃപ്തി അറിയിച്ചു. അനുമതിക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് എഴുതി നൽകാൻ കോടതി നിർദേശിച്ചു. മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത് എംഎൽഎ, പൊതുമരാത്ത് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

മേൽപ്പാലത്തിന് 17 കോടിയുടെ എസ്റ്റിമേറ്റാണ് അനുവദിച്ചതെന്നും പുർത്തിയായപ്പോൾ 33 കോടി രൂപ ചെലവായെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook