തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്ടർമാര്‍ക്കാണ് മാറ്റം. കണ്ണൂർ കലക്ടറായിരുന്ന ടി.വി. സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ്. ചന്ദ്രശേഖരനെ പുതിയ കലക്ടറായി നിയമിച്ചു.
മലപ്പുറം കലക്ടർ ഗോപാലകൃഷ്ണൻ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും. വി.ആർ. പ്രേംകുമാർ മലപ്പുറം കലക്ടറായി ചുമതലയേല്‍ക്കും. വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും. എന്‍ട്രന്‍സ് പരീക്ഷ കമ്മിഷണറായിരുന്ന എ ഗീത വയനാട് ജില്ലാ കലക്ടറാകും.
എറണാകുളം ജില്ലാ വികസന കമ്മിഷണറായിരുന്ന അഫ്സാന പര്‍വീണിനെ കൊല്ലം ജില്ലാ കലക്ടറായി നിയമിച്ചു. കൊല്ലം ജില്ലാ കലക്ടര്‍ അബ്ദുള്‍ നാസറിനെ തൊഴിലുറപ്പ് മിഷന് ഡയറക്ടറാക്കി. വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായിരുന്ന അനുപമ ഐഎഎസ് പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറായി ചുമതലയേല്‍ക്കും.
Also Read: തെളിവുകൾ ഇഡിക്ക് കൈമാറി; കുഞ്ഞാലിക്കുട്ടിയെ നാളെ വിളിപ്പിച്ചതായും കെ.ടി. ജലീൽ