കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു എസ്.രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ.ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ഇന്ന് രാവിലെ ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കഴിഞ്ഞ ദിവസമാണ് വിവാഹിതരാകുന്ന വിവരം ഇവർ അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജും എറണാകുളം സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമനും എംബിബിഎസ് ബിരുദധാരികളാണ്. അതിന് ശേഷമാണ് സിവിൽ സർവീസിലെത്തിയത്.
2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ സിവിൽ സർവീസിലെത്തിയത്. ഇതേ റാങ്കോടെ 2014ൽ ആയിരുന്നു രേണുരാജിന്റെ ഐഎഎസ് പ്രവേശനം. ഇരുവരും ദേവികളും സബ് കലക്ടർമാരായി പ്രവർത്തിച്ചിട്ടുണ്ട്.
2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ അപകടമരണത്തിൽ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിക്കുന്നത്.
ദേവികുളം, തൃശൂർ എന്നിവിടങ്ങളിൽ സബ് കലക്ടറായി പ്രവർത്തിച്ച ശേഷമാണ് രേണു രാജ് ആലപ്പുഴ ജില്ലാ കലക്ടറാകുന്നത്.
Also Read: നടി മൈഥിലി വിവാഹിതയായി