Latest News

ടിപിആർ കൂടിയ ജില്ലകളിൽ സ്പെഷ്യൽ ഓഫിസർമാരായി ഐഎഎസ് ഉദ്യോഗസ്ഥർ

പാലക്കാട്, കാസർകോഡ്, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്

lockdown,semi lock down,covid,covid 19,കൊവിഡ്,സെമി ലോക്ക് ഡൌണ്,കൊവിഡ് 19,കൊവിഡ് വാക്സിനേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഉയർന്നു നിൽക്കുന്ന അഞ്ചു ജില്ലകളിൽ പ്രത്യേക ചുമതല നൽകി ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഓഫിസർമാരായി നിയമിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പാലക്കാട്, കാസർകോഡ്, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്.

ജില്ലകളിൽ കോവിഡ് നിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കുക, സമ്പർക്ക പട്ടിക തയ്യാറാക്കുക, ജില്ലയിലെ ടിപിആർ എത്രയും വേഗം കുറക്കുക എന്നീ ചുമതലകളാണ് സ്പെഷ്യൽ ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്.

പാലക്കാട് ജി.ആർ ഗോകുൽ, കാസർഗോഡ് പി.ബി നൂഹ്, തൃശൂർ ഡോ.എസ് കാർത്തികേയൻ, കോഴിക്കോട് എസ്. ഹരികിഷോർ, മലപ്പുറം എസ്.സുഹാസ് എന്നിവർക്കാണ് പ്രത്യേക ചുമതല നൽകി സ്പെഷ്യൽ ഓഫിസർമാരായി നിയമിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ടിപിആർ വീണ്ടും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇന്ന് 12,818 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 12.38 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Also read: മൂന്ന് പേർക്ക് കൂടി സിക്ക രോഗബാധ സ്ഥിരീകരിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ias officers appointed as special officers in districts with high tpr

Next Story
മൂന്ന് പേർക്ക് കൂടി സിക്ക രോഗബാധ സ്ഥിരീകരിച്ചുZika Virus, Zika Virus cases, Zika Virus Symptoms, Zika Virus Treatment, Zika Virus Details, Zika Virus News, Zika Virus Update, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com