scorecardresearch

പറമ്പിക്കുളത്ത് കാട്ടുതി പടരുന്നു, തീ അണയ്ക്കാൻ ഹെലികോപ്റ്ററുകളുടെ സേവനം തുടരും

125 ഏക്കറിലേറെ വനം കത്തി, ജൈവസമ്പന്നമായ മേഖലകളിൽ തീ പടരുന്നു. ആശങ്കയോടെ വനം വകുപ്പും ഭരണകൂടവും

125 ഏക്കറിലേറെ വനം കത്തി, ജൈവസമ്പന്നമായ മേഖലകളിൽ തീ പടരുന്നു. ആശങ്കയോടെ വനം വകുപ്പും ഭരണകൂടവും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പറമ്പിക്കുളത്ത് കാട്ടുതി പടരുന്നു, തീ അണയ്ക്കാൻ  ഹെലികോപ്റ്ററുകളുടെ സേവനം തുടരും

പാലക്കാട് ∙ പറമ്പിക്കുളം കടുവാസങ്കേതത്തിലെ കാടുകളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ പടർന്ന കാട്ടുതീ വ്യാപിക്കുന്നു. രണ്ടുദിവസമായി നടത്തുന്ന തീയണയ്ക്കൽ ശ്രമങ്ങൾ വിജയം കണ്ടില്ല. രണ്ടു ദിവസത്തിനുളളിൽ 125 ഏക്കറോളം വനം കത്തിനശിച്ചതായാണ് കണക്കാക്കുന്നത്. പത്ത് വർഷത്തിനുശേഷമാണ് പറമ്പിക്കുളം പാർക്കിൽ കാട്ടുതീ പടരുന്നത്.

Advertisment

2006 ൽപറമ്പിക്കുളത്ത് ഇതുപോലെ തീപിടുത്തം ഉണ്ടായി. തമിഴ്‌നാട്ടിലെ ആനമല പ്രദേശത്തുനിന്നും അതിർത്തിപ്രദേശമായ പറമ്പിക്കുളത്തെ സുങ്കം റേഞ്ചിലെ വെങ്കോലി വനമേഖലയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തീ പടർന്ന് പിടിച്ചത്. കാട്ടു തീ തമിഴ്നാട്ടിൽ നിന്നും പടരാതിരിക്കാനുളള തീവ്രമായ ശ്രമം നേരത്തെ നടത്തിയിരുന്നുവെങ്കിലും അതെല്ലാം പരാജയപ്പെട്ടു.

വെളളിയാഴ്ച വ്യേ‍ാമസേനയുടെ ഹെലികേ‍ാപ്റ്റർ ഉപയേ‍ാഗിച്ച് തീയണയ്ക്കാനുള്ള ശ്രമം കേ‍ാപ്റ്ററിലെ ഇന്ധനം തീർന്നതിനെ തുടർന്ന് നിർത്തിവച്ചതായാണ് വിവരം പറമ്പിക്കുളത്തെ വെങ്കോലി പ്രദേശത്താണ് തീ പടരുന്നത്. ആനമല കടുവാസങ്കേടവും ഇതിന് സമീപമാണ് ​എന്നത് തീ പടരുന്നത് കൂടതൽ ആശങ്ക പടർത്തുന്നു. കടുവ, പുലി, ആന, കാട്ടുപശു, അപൂർവ ഇനം പക്ഷികൾ, ചിത്രശലഭങ്ങൾ തുടങ്ങി ഏറെ ജൈവവൈധ്യമുളള പ്രദേശമാണ് പറമ്പിക്കുളം മേഖല.

publive-image

തീ അണയ്ക്കാൻ കഠിന​ശ്രമം ഇരു സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ടെങ്കിലും മുളകൾ വ്യാപകമായതിനാൽ വളരെ പെട്ടെന്ന് തീപിടിക്കുന്ന സാഹചര്യമാണ്. മുളകളിൽ തീപടരുകയും അവ പൊട്ടിത്തെറിച്ച് കാട്ടു തീ പടരുകയുമാണ് ചെയ്യുന്നത്.

Advertisment

തീയണയ്ക്കാൻ വ്യേ‍ാമ സേനയുടെ ഹെലികേ‍ാപ്റ്റർ വഴി ഉച്ചമുതൽ തീ അണയ്ക്കാൻ ശ്രമം നടന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. പാലക്കാട് ജില്ലാ കലക്ടറുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് തീ അണയക്കൽ ശ്രമങ്ങൾ നടക്കുന്നത്. വനം ഉദ്യേ‍ാഗസ്ഥരെ കൂടാതെ ഫയർ പ്രൊട്ടക്ഷൻ വാച്ചേഴ്സ്, വനം ജീവനക്കാർ, ആദിവാസികൾ എന്നിവരുൾപ്പെടുന്ന സംഘം തീയണയ്ക്കാൻ വിശ്രമമില്ലാതെ രംഗത്തുണ്ട്. തമിഴ്നാടിന്റെ ഭാഗത്തും തീയണയ്ക്കാൻ ശ്രമം നടക്കുന്നുണ്ട്.

രാവിലെ മുതൽ ഒന്നിൽ​കൂടുതൽ ഹെലികേ‍ാപ്റ്ററുളുടെ സേവനം തുടർച്ചയായി ഉപയേ‍ാഗിച്ചാൽ മാത്രമേ തീ അണയ്ക്കാൻ സാധിക്കുകയുളളൂ. അതേ സമയം ഇത്രയധിക സമയം പ്രവർത്തിക്കാനുളള ഇന്ധനം ഹെലികോപ്റ്ററിൽ നിറയ്ക്കാനാവാത്ത സാഹചര്യമുണ്ട്. അതിനാൽ ബദൽ സംവിധാനം ഇതിനൊപ്പം വേണ്ടിവരുമെന്നാണ് ലഭിച്ചിട്ടുളള ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ പ്രവർത്തനങ്ങളെന്ന് കരുതുന്നു.

വയനാട് കർണാടക തമിഴ്‌നാട് അതിർത്തിയിലെ തീ പിടുത്തം തടയാൻ കഠിനശ്രമങ്ങൾ അവിടെ നടക്കുന്നതിനിടെയാണ് തമിഴ്നാട് പാലക്കാട് അതിർത്തിയിലെ വനമേഖലയിലെ തീപിടുത്തം.

Forest Fire

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: