scorecardresearch

ബിജെപി അധ്യക്ഷ സ്ഥാനം രാജിവയ്ക്കില്ല: കുമ്മനം രാജശേഖരൻ

മെഡിക്കൽ കോളേജ് കോഴ സംബന്ധിച്ച പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടി വരും

മെഡിക്കൽ കോളേജ് കോഴ സംബന്ധിച്ച പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടി വരും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kummanam Rajasekharan, കുമ്മനം രാജശേഖരന്‍, Narendra Modi, നരേന്ദ്രമോദി, Oath taking, സത്യപ്രതിജ്ഞാ ചടങ്ങ്, BJP, ബിജെപി, Minister, Delhi, ന്യൂഡല്‍ഹി, ie malayalam, ഐഇ മലയാളം

തൃശ്ശൂർ: ബിജെപി അധ്യക്ഷ സ്ഥാനം രാജി വയ്ക്കില്ലെന്ന് കുമ്മനം രാജശേഖരൻ. തൃശ്ശൂരിൽ നടക്കുന്ന നേതൃയോഗത്തിൽ രാജിസന്നദ്ധത അറിയിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കേന്ദ്ര നേതൃത്വമാണ് തന്നെ അദ്ധ്യക്ഷ ചുമതല ഏൽപ്പിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ കോളേജ് കോഴയുടെ അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ വി.വി.രാജേഷിനെതിരെ നടപടി എടുത്തതിൽ കുമ്മനത്തിനെതിരെ വ്യാപക വിമർശനമാണ് നേതൃയോഗത്തിൽ ഉണ്ടായത്.

Advertisment

വി.മുരളീധരൻ പക്ഷവും കൃഷ്ണദാസ് പക്ഷവും സംസ്ഥാന അദ്ധ്യക്ഷനെതിരെ നിലപാട് കടുപ്പിച്ചതായാണ് ഇപ്പോഴത്തെ വിമർശനം. ഇതിനിടെ കുമ്മനം രാജശേഖരൻ നേതൃത്വം നൽകി നടത്താനിരുന്ന കേരള യാത്ര അടുത്ത മാസത്തേക്ക് മാറ്റിയിരുന്നു. അച്ചടക്ക നടപടി വി.വി.രാജേഷിൽ മാത്രം ഒതുക്കരുതെന്ന് കൃഷ്ണദാസ് പക്ഷം വാദിച്ചപ്പോൾ, കുമ്മനം രാജശേഖരൻ ചുമതലയേറ്റ ശേഷം പാർട്ടിയിൽ അഴിമതി വർദ്ധിച്ചെന്ന് മുൻ പ്രസിഡന്റ് വി.മുരളീധരൻ കുറ്റപ്പെടുത്തി.

ഇതിനിടെ മെഡിക്കൽ കോളേജ് കോഴ സംബന്ധിച്ച പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ കൂടുതൽ പേർക്ക് എതിരെ നടപടി എടുക്കാൻ ഒരുങ്ങുകയാണ് കുമ്മനം. വിഷയത്തിൽ ഇതിനോടൊപ്പം ഉയർന്ന മറ്റ് ആരോപണങ്ങളും അന്വേഷിക്കാനാണ് ബിജെപി തീരുമാനം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുക

Bjp Kummanam Rajasekharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: