scorecardresearch

യുഡിഎഫിലേക്കില്ല, പോയാൽ അവർ കാല് വാരും: പി.സി ജോർജ്

അവരുമായി ഒരു ബന്ധവും ഇനിയുണ്ടാവില്ല. അല്ലെങ്കിലും ആറ് കഷണമായി നില്‍ക്കുന്നവര്‍ എവിടെ പോയി നില്‍ക്കാനാണ്

അവരുമായി ഒരു ബന്ധവും ഇനിയുണ്ടാവില്ല. അല്ലെങ്കിലും ആറ് കഷണമായി നില്‍ക്കുന്നവര്‍ എവിടെ പോയി നില്‍ക്കാനാണ്

author-image
WebDesk
New Update
പീഡനത്തിനിരയായ കന്യാസ്ത്രീയെ ആക്ഷേപിച്ചു; പി.സി.ജോർജിന് നിയമസഭയുടെ ശാസന

കോട്ടയം: താൻ യുഡിഎഫിലേക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യുഡിഎഫില്‍ എടുത്താലും വേണ്ട. യുഡിഎഫ് കൺവീനർ എം.എം ഹസന് വിവരക്കേടാണെന്നും പി.സി ജോർജ് പറഞ്ഞു.

Advertisment

"ഞാന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി അവര്‍ ഞങ്ങളെ എടുക്കേണ്ട. അവരുമായി ഒരു ബന്ധവും ഇനിയുണ്ടാവില്ല. അല്ലെങ്കിലും ആറ് കഷണമായി നില്‍ക്കുന്നവര്‍ എവിടെ പോയി നില്‍ക്കാനാണ്. അവിടെ പോയാലും അവര്‍ കാലുവാരും. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നാല്‍ ആരെങ്കിലും രക്ഷപ്പെടുമോ?" പി.സി ജോര്‍ജ് ചോദിച്ചു.

Read More: എന്ത് തോന്ന്യവാസവുമാകാം, ആരും ചോദിക്കരുത്; പിണറായിക്കെതിരെ ചെന്നിത്തല

യുഡിഎഫുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇക്കാര്യത്തിൽ എതിര്‍പ്പ് ഉന്നയിച്ചതോടെ ജനപക്ഷത്തിന്റെ മുന്നണിപ്രവേശം അനിശ്ചിതത്വത്തിലായി. യുഡിഎഫ് പ്രവേശനം നടക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് താന്‍ യുഡിഎഫിലേക്കില്ലെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയത്.

Advertisment

വിഭാഗീയത കടുത്ത തോതിലുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത് തടയാന്‍ തലപുകയ്ക്കുന്ന നേതാക്കന്‍മാരുള്ള പാര്‍ട്ടിയാണ്. തന്നെ എടുത്താലും കാലുവാരി തോല്‍പ്പിക്കുമെന്ന് അറിയാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനെതിരെയെും പി.സി ജോര്‍ജ് രംഗത്തെത്തി. ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട. ഒരു മുന്നണിയുടേയും പിറകെ അപേക്ഷയുമായി പോയിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

"ഞാന്‍ ആരോടെങ്കിലും എടുക്കാമോ എന്ന് ചോദിച്ചാലല്ലേ എം.എം. ഹസന്‍ മറുപടി പറയേണ്ടതുള്ളൂ. എന്നെ എടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് പറഞ്ഞത് അയാളുടെ വിവരക്കേടാണ്. ഞാന്‍ പള്ളിക്കൂടത്തില്‍ പഠിച്ചുപാസായതാണ്, കോപ്പിയടിച്ച് ഡിബാര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ എം.എം ഹസ്സന്റേത് കോപ്പിയടിച്ച പാരമ്പര്യമാണ്. ഞാന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. പൂഞ്ഞാറില്‍ മാത്രമായിരിക്കില്ല മിനിമം 60 സീറ്റുകളിലേക്ക് മത്സരിക്കാനുള്ള സാധ്യതയുണ്ട്," പി.സി ജോർജ് വ്യക്തമാക്കി.

Udf Pc George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: