scorecardresearch

ഫാ.​ ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; തടവറയിലെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തല്‍

ശാരീരികാവസ്ഥ മോശമായതിനാൽ ഭീകരര്‍ പ്രമേഹത്തിനുള്ള മരുന്ന് തനിക്ക് നൽകിയിരുന്നതായും ഫാദര്‍

ശാരീരികാവസ്ഥ മോശമായതിനാൽ ഭീകരര്‍ പ്രമേഹത്തിനുള്ള മരുന്ന് തനിക്ക് നൽകിയിരുന്നതായും ഫാദര്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഫാ.ടോം ഉഴുന്നാലിൽ ഒക്ടോബര്‍ ഒന്നിന് കേരളത്തിൽ എത്തും

തിരുവനന്തപുരം: ​ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ത്തി​ക്കാ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും സ​ലേ​ഷ്യ​ൻ സ​ഭാ പ്ര​തി​നി​ധി​ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും സ​ലേ​ഷ്യ​ൻ ന്യൂ​സ് ഏ​ജ​ൻ​സി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Advertisment

ഭീകരർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഫാദർ ടോം ഉഴുന്നാലില്‍ പറഞ്ഞു. ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം തനിക്ക് ഉണ്ടായിരുന്നില്ലെന്നും സെലേഷ്യൻ സഭയുടെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഫാദർ വ്യക്തമാക്കി.

publive-image

ശാരീരികാവസ്ഥ മോശമായതിനാൽ പ്രമേഹത്തിനുള്ള മരുന്ന് തനിക്ക് നൽകിയിരുന്നു. തട്ടിക്കൊണ്ട് പോയവർ ഇംഗ്ലീഷും അറബിയുമാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ കഴിഞ്ഞ ദിവസം രാവിലെയാണ് മോചിപ്പിച്ചത്. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മോചനം.

Advertisment

സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. 2016 മാർച്ച് നാലിനാണു ഐഎസ് ഭീകരർ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ചത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ചതിനുശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

publive-image

പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫാ. ടോമിനെ മോചിപ്പിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടന്നുവരികയായിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതുമായിരുന്നു മോചനം നീണ്ടുപോകാൻ കാരണമായത്.

നേരത്തേ സഹായാഭ്യാര്‍ഥനയുമായി ടോമിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. തന്‍റെ മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നാട്ടുവരുന്നില്ലെന്നും ഫാദര്‍ വീഡിയോയില്‍ പരാതിപ്പെട്ടിരുന്നു. തന്‍റെ ആരോഗ്യനില മോശമാണെന്ന് അദ്ദേഹം വീഡിയോയില്‍ പറയുകയുണ്ടായി.

Islamic State Tom Uzhunnalil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: