ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മയില്‍ ചര്‍ച്ച നടന്നെന്ന സൂചന നല്‍കി ഊര്‍മ്മിള ഉണ്ണി

ദിലീപിനെ തിരിച്ചെടുക്കാന്‍ മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ചിരുന്നതായി സൂചനയുണ്ട്

തിരുവനന്തപുരം: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാൻ അമ്മ ഭാരവാഹികൾ തമ്മില്‍ ചര്‍ച്ച നടത്തിയതായി സൂചന നല്‍കി ഊര്‍മ്മിള ഉണ്ണി. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാന്‍ തനിക്ക് മാത്രമേ ധൈര്യം ഉണ്ടായിരുന്നുള്ളൂവെന്നും ഊർമ്മിള ഉണ്ണി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപിനെ സംഘടനിയില്‍ തിരിച്ചെടുക്കാന്‍ യോഗത്തില്‍ ശക്തമായി ആവശ്യം ഉന്നയിച്ചത് ഊർമ്മിളാ ഉണ്ണിയായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ആര് പറയുന്നതാണ് ശരിയെന്ന് തനിക്കിത് വരെ മനസിലായിട്ടില്ലെന്നും നടിക്ക് താന്‍ പിന്തുണ നല്‍കിയിരുന്നതായും ഊർമ്മിള ഉണ്ണി മാധ്യമങ്ങളോട് വ്യക്തമാക്കി. കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷര പുരസ്‌കാരം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.

ദിലീപിനെ തിരിച്ചെടുക്കാന്‍ മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ചിരുന്നതായി സൂചനയുണ്ട്. അമ്മയുടെ ജനറൽ ബോഡിയിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളുണ്ട്. ഇതോടെ താരങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന അമ്മയുടെ വാദമാണ് പൊളിഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അവൈലബിൾ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിന് പിന്നാലെ ചേർന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഈ തീരുമാനം മരവിപ്പിച്ചു. ദിലീപിനെ പുറത്താക്കിയതിന് നിയമസാധുത ഇല്ലെന്ന കാരണത്താലാണ് തീരുമാനം മരവിപ്പിച്ചതെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: I stood strong to reinstate dileep oormila unni reportedly says to media

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com