scorecardresearch

'എന്ത് വീഴ്ച?'; തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് പി.കെ.ശ്യാമള

രാജിക്കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും പി.കെ.ശ്യാമള

രാജിക്കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും പി.കെ.ശ്യാമള

author-image
WebDesk
New Update
CPM state committee meeting, സിപിഎം സംസ്ഥാന സമിതി യോഗം, Controversies, വിവാദങ്ങൾ, കോടിയേരി ബാലകൃഷ്ണൻ, Kodiyeri Balakrishnan, ബിനോയ് കോടിയേരി, Binoy Kodiyeri, പികെ ശ്യാമള, PK Shyamala, iemalayalam, ഐഇ മലയാളം, kannur DC,

കോഴിക്കോട്: രാജിക്കാര്യത്തില്‍ വ്യക്തത വരുത്താതെ പി.കെ.ശ്യാമള. പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടര്‍ന്ന് ആരോപണ വിധേയയായ പി.കെ.ശ്യാമള ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സ്വയം രാജിവച്ചു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, സ്വയം രാജിവച്ചതാണോ പാര്‍ട്ടി നിര്‍ബന്ധിച്ച് രാജി വച്ചതാണോ എന്ന കാര്യത്തില്‍ പി.കെ.ശ്യാമള മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തത നല്‍കിയില്ല. താന്‍ സ്വയം രാജിവച്ചു എന്ന് പറഞ്ഞാല്‍ രാജിവച്ച് പോകാന്‍ സാധിക്കില്ല. അതെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും ശ്യാമള പറഞ്ഞു.

Advertisment

Read Also: വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമള രാജിവച്ചു

പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയോ എന്ന് അറിയില്ല. തന്നെ ഈ സീറ്റിലിരുത്തിയ പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ കെട്ടിടത്തിന് അനുമതി നല്‍കേണ്ടത് ചെയര്‍പേഴ്‌സന്റെ ഉത്തരവാദിത്തമല്ല. അക്കാര്യം മന്ത്രി തന്നെ പറഞ്ഞല്ലോ. പക്ഷേ, മുന്‍പ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. അതിനപ്പുറം മറ്റൊന്നും ഉണ്ടായിട്ടില്ല. തന്നെ സംബന്ധിച്ചിടുത്തോളം തെറ്റൊന്നും ഈ വിഷയത്തില്‍ സംഭവിച്ചിട്ടില്ല. വീഴ്ച പറ്റിയതായി തോന്നുന്നില്ല എന്നും ശ്യാമള പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചു വരുത്തി എന്ന വാര്‍ത്തയും ശ്യാമള നിഷേധിച്ചു.

പാർട്ടിയിൽ നിന്ന് ശ്യാമളയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണോ രാജി എന്ന കാര്യത്തിൽ വ്യക്തതയില്ല. താൻ മനസിൽ വിചാരിക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉയർത്തുന്നത് എന്ന് ശ്യാമള രാജിക്കത്തിൽ ആരോപിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ആരോപണങ്ങളിലൂടെ ആന്തൂരിലെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതുമാണ് രാജിക്ക് കാരണമെന്ന് പി.കെ.ശ്യാമള രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് ശ്യാമള രാജി കത്ത് നൽകിയതെന്നാണ് റിപ്പോർട്ട്.

ശ്യാമള തങ്ങളെ വ്യക്തിപരമായി ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചെന്നും ഓഡിറ്റോറിയത്തിന് അനുമതി നൽകാതിരിക്കാൻ ശ്രമിച്ചു എന്നും ആത്മഹത്യ ചെയ്ത വ്യവസായിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ശ്യമളയെ നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വ്യവസായി സാജന്റെ ഭാര്യ ബീനയും ആവശ്യപ്പെട്ടിരുന്നു.

Advertisment

Read Also: ‘ഈ മരണം നടുക്കമുണ്ടാക്കുന്നു’; പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി

പ്രവാസി സംരഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നഗരസഭ സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കു പുറമേ കലേഷ്, അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. നഗരസഭ അധ്യക്ഷയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സാജന്റെ ഭാര്യ ആവശ്യപ്പെട്ടാല്‍ പൊലീസ് അന്വേഷിക്കാന്‍ തയ്യാറാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓഡിറ്റോറിയത്തിന് അനുമതി വൈകുന്നതില്‍ നഗരസഭാ അധ്യക്ഷയായ ശ്യാമളയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സാജന്റെ കുടുംബം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെ ശ്യാമള തള്ളിക്കളഞ്ഞിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ് അനുമതി വൈകാന്‍ കാരണമെന്നുമാണ് ശ്യാമള പറഞ്ഞത്. കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് നഗരസഭാ അധികൃതര്‍ വിശദീകരണം നൽകിയത്.

Nri Cpim Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: