തിരുവനന്തപുരം: കെ.എം. മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തത് ജനങ്ങളാണെന്നും മറിച്ചുള്ള അവകാശവാദങ്ങൾക്കു പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാണി മടങ്ങി വരണമെന്നു പറഞ്ഞത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ആയി മാത്രമാണെന്നും ഹസൻ പറഞ്ഞു.
വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം മാണിയുടെ തിരിച്ചുവരവ് ചര്‍ച്ച ചെയ്യുമെന്നും മലപ്പുറത്ത് മാണിയുടെ പിന്തുണ ഗുണം ചെയ്തെന്നും ഹസന് ഇന്നലെ പറഞ്ഞിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണി പിന്തുണച്ചത് മുസ്ലിം ലീഗിനെയാണെങ്കിലും അത് ഗുണം ചെയ്തത് യു.ഡി.എഫിനാണ്. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ആരും പുറത്താക്കിയതല്ലെന്നും ഹസ്സന് പറഞ്ഞു.
മലപ്പുറം തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലികുട്ടിയെ മാണി പരസ്യമായി പിന്തുണച്ചിരുന്നു. യു.ഡി.എഫിനെയല്ല, ലീഗിനാണ് പിന്തുണ നല്‍കുന്നതെന്നാണ് മാണി വ്യക്തമാക്കിയത്.