മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിളള

ആളുകുറഞ്ഞ പാർട്ടികൾക്ക് വരെ മുന്നണിയിൽ അംഗത്വം നൽകുന്നുണ്ടെന്നും അത് കൊണ്ട് ഉടൻ തന്നെ മുന്നണിയിലെ കക്ഷിയാക്കണമെന്നും ബാലകൃഷ്ണപിള്ള

R Balakrishnapilla, Kerala Congress, NCP

തിരുവനന്തപുരം: താൻ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് (ബി)ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള. മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കിയതിന് പിന്നാലെ താൻ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തെറ്റാണെന്നും എന്നാൽ ഇടതുമുന്നണിയിൽ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകുറഞ്ഞ പാർട്ടികൾക്ക് വരെ മുന്നണിയിൽ അംഗത്വം നൽകുന്നുണ്ടെന്നും അത് കൊണ്ട് ഉടൻ തന്നെ മുന്നണിയിലെ കക്ഷിയാക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

“പിന്നോക്ക വികസന കോർപറേഷൻ ചെയർമാനെന്ന നിലയിൽ ശമ്പളം വേണ്ട. ഔദ്യോഗിക വസതിയും ആവശ്യമില്ല. ആവശ്യത്തിനുമാത്രമായിരിക്കും സ്റ്റാഫിനെ നിയമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലകൃഷ്ണപിള്ളയെ സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചിരുന്നത്. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.

ബുധനാഴ്ച്ച അജൻഡയിൽ ഉൾപ്പെടുത്തി പിള്ളയുടെ നിയമനക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. കൂടുതൽ ചർച്ചയിലേക്ക് കടക്കാതെ യോഗം ഇത് പാസ്സാക്കുകയായിരുന്നു. ക്യാബിനറ്റ് പദവിയോടെ നിയമിതനാകുന്നതോടെ മന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും.

യുഡിഎഫ് ഭരണത്തില്‍ യുഡിഎഫിന്റെ ഭാഗമായി നിൽക്കെ ക്യാബിനറ്റ് പദവിയോടെ ബാലകൃഷ്ണപിള്ളയെ ഇതേ പദവിയിൽ നിയമിച്ചിരുന്നു. പിന്നീട് മുന്നണി വിടാൻ കേരള കോൺഗ്രസ് (ബി) തീരുമാനിച്ചതോടെ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. പിള്ള സ്ഥാനമൊഴിഞ്ഞ ശേഷം ഇപ്പോഴത്തെ തിരുവിതാംകൂർ ദേവസ്വംബോർഡ് ചെയർമാനായ പ്രയാർ ഗോപാലകൃഷ്ണനാണ് കോർപ്പറേഷൻ ചെയർമാനായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: I didnt demand for minister chair says r balakrishna pillai

Next Story
കലാഭവൻ മണിയുടെ മരണം : അന്വേഷണം സിബിഐ ഏറ്റെടുത്തുkalabhavan mani, kalabhavan mani photos, kalabhavan mani songs, kalabhavan mani death, kalabhavan mani age, kalabhavan mani daughter, kalabhavan mani nadan pattukal, kalabhavan mani ayyappa song, kalabhavan mani death date, kalabhavan mani chalakkudikkaran, കലാഭവന്‍ മണി, കലാഭവന്‍ മണി songs mp3 download, കലാഭവന്‍ മണി kadha, കലാഭവന്‍ മണി songs lyrics, കലാഭവന്‍ മണി സ്റ്റേജ് ഷോ, കലാഭവന്‍ മണി നാടന്‍പാട്ട് കരോക്കെ, കലാഭവന്‍ മണി കോമഡി, കലാഭവന്‍ മണി നാടന്‍പാട്ട്, കലാഭവന്‍ മണി അയ്യപ്പഭക്തിഗാനങ്ങള്‍, കലാഭവന്‍ മണി സിനിമകള്‍, കലാഭവന്‍ മണി നാടന്‍ പാട്ടുകള്‍ download
The moderation of comments is automated and not cleared manually by malayalam.indianexpress.com