ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോണ്‍ഗ്രസ്സിലേക്ക് വന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭ അംഗവുമായ ശശി തരൂർ. ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലക്കാണ് പാര്‍ട്ടിയിലേക്ക് എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മോദി സ്തുതി നടത്തിയെന്ന ആരോപണവുമായി പല മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെതിരെ രംഗത്തെത്തിയിരുന്നു.
Also Read: വേണമെങ്കിൽ ബിജെപിയിലേക്ക് പോകാം; കോൺഗ്രസിൽ മോദി സ്തുതി വേണ്ടെന്ന് തരൂരിനോട് മുരളീധരൻ
“ഇവിടെ ഒരു ആജീവനാന്ത കരിയർ ഉണ്ടാകുമെന്ന് കരുതിയല്ല കോൺഗ്രസിൽ എത്തിയത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്. അതുകൊണ്ട് തന്നെ സീറ്റുകൾക്ക് വേണ്ടിയോ വോട്ടുകൾക്ക് വേണ്ടിയോ ആ ആശയങ്ങൾ ത്യാഗം ചെയ്യാൻ സാധിക്കില്ല.” ശശി തരൂർ പറഞ്ഞു.
Shashi Tharoor, Congress: I did not come to Congress party because I had any lifelong career here, I came because I believed it is the best vehicle for advancement of the ideas of inclusive & progressive India. We can not sacrifice those ideas merely for seats or votes. pic.twitter.com/VDjnZECYfV
— ANI (@ANI) September 9, 2019
കോൺഗ്രസിൽ നിന്നു കൊണ്ട് മോദി സ്തുതി വേണ്ടെന്ന് കെ.മുരളീധരൻ പറഞ്ഞിരുന്നു. ഇനി മോദിയെ സ്തുതിക്കണം എന്നുള്ളവർക്ക് ബിജെപിയിലേക്ക് പോകാമെന്നും ഇടയ്ക്ക് മോദി സ്തുതി നടത്തിയാൽ മാത്രമേ വിമർശനം ഏൽക്കൂവെന്നാണ് ചിലരുടെ വിചാരമെന്നും മുരളീധരൻ ആഞ്ഞടിച്ചിരുന്നു. ശക്തമായ മോദി വിരുദ്ധത പറഞ്ഞിട്ട് തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയതെന്ന് ആരും മറക്കണ്ടേന്നായിരുന്നു കെ.മുരളീധരന്റെ ഓർമ്മപ്പെടുത്തൽ.
Also Read: കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ തരൂര്‍ ആയിട്ടില്ല: കെ.മുരളീധരന്
കെപിസിസി അധ്യക്ഷൻ തിരുവനന്തപുരം എംപി ശശി തരൂരിന്റെ മോദി സ്തുതിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. അവസര സേവകർ എന്നും പാർട്ടിക്ക് ബാധ്യതയാണെന്നും, ഇനിയും അത്തരം ബാധ്യതകൾ ഏറ്റെടുക്കാനാകില്ലെന്നും എ.പി.അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തിരുന്നു.
Also Read: ഫാസിസ്റ്റുകളെ പുകഴ്ത്തുന്നത് നന്നല്ല; മോദി സ്തുതിയില്‍ സോണിയ ഗാന്ധിക്ക് ടി.എന്‍.പ്രതാപന്റെ കത്ത്
അതേസമയം മോദി സ്തുതിയിൽ തരൂരിന്റെ വിശദീകരണം തൃപ്തികരമെന്ന് കെപിസിസി അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നേതാക്കളോട് കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.