കൊച്ചി: ബിസിസിഐയുടെ വിലക്ക് എടുത്ത് മാറ്റിയ ഹൈക്കോടതി വിധിയില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് എസ് ശ്രീശാന്ത്. പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും ശ്രീശാന്ത് പ്രതികരിച്ചു. “34 വയസ് മാത്രമെ ആയിട്ടുളളു. ദൈവാനുഗ്രഹം കൊണ്ട് ഫിറ്റ്നസ് കാക്കാന്‍ കഴിയുന്നുണ്ട്. ഇനി പ്രകടനവും മെച്ചപ്പെടുത്തണം. എത്രയും പെട്ടെന്ന് സെലക്ഷന്‍ നടപടികളിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്.”ശ്രീശാന്ത് പറഞ്ഞു.

“കുടുംബവും സുഹൃത്തുക്കളും മറ്റും ഞാന്‍ ചെയ്യാത്ത തെറ്റിന് അനുഭവിക്കേണ്ടി വന്നു. ദൈവത്തിന് നന്ദി. അച്ഛനും അമ്മയ്ക്കും എല്ലാവര്‍ക്കും നന്ദി. ഇനിയും എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത് അറിയിച്ചു.

ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ശ്രീശാന്തിനെ ക്രിക്കറ്റിൽനിന്ന് മാറ്റി നിർത്തിയത് ശരിയായില്ല. ഒത്തുകളി കേസ് കോടതി തളളിയതിനാൽ ബിസിബിസിസിഐ വിലക്ക് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം വെറും പ്രഹസനമാണെന്ന് നിരീക്ഷിച്ച കോടതി വിലക്ക് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ