കൊച്ചി: നഗരമധ്യത്തില്‍ പട്ടാപ്പകൽ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പുന്നപ്ര സ്വദേശിനി സുമ്മയ്യ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സജീറാണ് അക്രമം നടത്തിയത്. എറണാകുളം പാലാരിവട്ടത്ത് നടുറോഡിൽ വച്ച് ഭർത്താവ് യുവതിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം സജീര്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ