കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെരിങ്ങളം വരിട്ടിയാക്ക് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന റംലയാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ സംശയം. കൊലയ്ക്ക് ശേഷം ഭർത്താവ് നാസർ ഓടി രക്ഷപ്പെട്ടു.

രാത്രി ഏഴ് മണിയോടെ വീട്ടിൽ നിന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ റംലയെ കണ്ടത്. ഉടൻ തന്നെ റംലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റംലയുടെ തലയ്ക്ക് മാരകമായി മുറിവേറ്റിരുന്നു. അഞ്ച് മാസം മുന്പാണ് ദന്പതിമാർ പ്രദേശത്തെ ഒരു വീടിനോട് ചേർന്നുള്ള മുറിയിൽ താമസത്തിന് എത്തിയത്. ഇവരുടെ സ്വദേശമോ മറ്റ് വിവരങ്ങളോ ഒന്നും അയൽക്കാർക്കുപോലും അറിയില്ല. കൊലയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ട നാസറിനെ പൊലീസ് തിരയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ