കോട്ടയം: പെരുരിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കോട്ടയം പേരൂർ പൂവത്തു മൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭർത്താവ് പാപ്പച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ (69) കൊലപ്പെടുത്തിയത്. പ്രതിയെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി സ്വദേശികളായ ഇവർ മകൾക്കും, ഭർത്താവിനും കുട്ടികൾക്കും ഒപ്പമാണ് പേരൂരിൽ താമസിച്ചിരുന്നത്. ഇവരുടെ ചെറുമകൾക്കും തലക്ക് പരിക്കേറ്റിട്ടുണ്ട് മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ