scorecardresearch
Latest News

ആലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കൊലപാതകത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ ബേബി (31) ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതിയായ ഭര്‍ത്താവ് പ്രകാശിന് ബേബിയെ സംശയമായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇതാകാം കൊലപാതകത്തിന് കാരണമെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.

കൊലപാതകത്തില്‍ ബേബിയുടെ ഭര്‍ത്താവ് പ്രകാശനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ് മണ്ണഞ്ചേരി പൊലീസെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന പ്രതി പ്രകാശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Husband kills wife in alappuzha

Best of Express