പാലക്കാട്: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. ചിറ്റൂരിലാണ് സംഭവം. കുമാരി, മനോജ്, ലേഖ എന്നിവരെ കൊലപ്പെടുത്തിയ ശേഷം മാണിക്യന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ചീറ്റൂര്‍ കൊഴിഞ്ഞമ്പാറയിലെ വാടക വീട്ടില്‍ വച്ചാണ് കൊലപാതകങ്ങള്‍ നടന്നത്. മാണിക്യന്‍ പൊലീസില്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതോടെ തന്നെയാണ് വിവരം പൊലീസും മറ്റുള്ളവരും അറിഞ്ഞത്. ഇതേ തുടര്‍ന്ന് പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ഒരു വര്‍ഷം മുമ്പാണ് മാണിക്യനും കുടുംബവും കൊഴിഞ്ഞമ്പാറയിലെത്തുന്നത്. നേരത്തെ കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തായിരുന്നു താമസം. വസ്ത്രം അലക്കി തേച്ചു കൊടുക്കുന്ന ജോലിയായിരുന്നു മാണിക്യന്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ