/indian-express-malayalam/media/media_files/uploads/2018/08/murder.jpg)
കാസർഗോഡ്: ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കാസര്‍ഗോഡ് കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് രണ്ട് ജീവൻ പൊലിഞ്ഞത്.
വടക്കേക്കര കോളനിയിലെ വിജയനാണ് ഭാര്യ ബേബി(35)യെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പൊലീസും പറയുന്നു.
Read Also; കെ.എം.ഷാജിക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍വെച്ച് വിജയന്‍ ബേബിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ ബേബി തല്‍ക്ഷണം മരിച്ചു. പിന്നാലെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട വിജയനെ സമീപത്തെ കശുമാവിന്‍ത്തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.
കൈവശമുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ചാണ് വിജയന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തോക്കിന് ലെെസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.
ബേബിയെ ഒരാള്‍ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുന്നതായി വിജയന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us