കോട്ടയം: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്‌തു. സ്വര്‍ണ്ണം മോഷണം പോയ സംഭവത്തിലായിരുന്നു ദമ്പതികളെ ചോദ്യം ചെയ്‌തത്. ചങ്ങനാശ്ശേരി സ്വദേശികളായ സുനില്‍ കുമാറും ഭാര്യ രേഷ്‌മയുമാണ് ആത്മഹത്യ ചെയ്‌തത്.

12 മണിക്കൂറോളം സുനില്‍ കുമാറിനെ ചോദ്യം ചെയ്‌തതായി മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരോ വേളയ്‌ക്കും ഓരോ ഇടി എന്ന തരത്തില്‍ മര്‍ദ്ദിച്ചതായി സുനില്‍ കുമാറിന്റെ ബന്ധു പറഞ്ഞതായും മനോരമ പറയുന്നു.

നഗരസഭാംഗം സജി കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇരുവരേയും ചോദ്യം ചെയ്‌തത്. ഇടികൊണ്ട് മരിക്കാറായെന്ന് സുനില്‍ കുമാര്‍ പറഞ്ഞിരുന്നുവെന്നും ബന്ധു. ചോദ്യം ചെയ്യല്‍ പരാതിക്കാരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും ബന്ധു ആരോപിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ